അരവിന്ദനയനം 1
Aravindanayanam Part 1 | Author : 32B
നോ കമ്പി അലർട്ട്!!!!
ഓർമ്മകൾക്കപ്പുറം എന്ന കഥയ്ക്ക് നിങ്ങൾ തന്ന പ്രോത്സാഹനം കണ്ടിട്ട് ആണ് ഈ ഒരു കഥ കൂടെ പോസ്റ്റ് ചെയ്യാനുള്ള ധൈര്യം വന്നത്. ഓർമ്മകൾക്കപ്പുറം പോലെ തന്നെ ഇതും ഞാൻ ആൾറെഡി ഒരിടത്ത് പബ്ലിഷ് ചെയ്ത കഥ ആണ് അത്കൊണ്ട് തന്നെ ഇതിലും കമ്പി ഉണ്ടാവില്ല. നിങ്ങളുടെ കൂടെ ഷെയർ ചെയ്യണം എന്ന് തോന്നിയത് കൊണ്ട് ഇവിടേം പോസ്റ്റ് ചെയ്യുവാണ്.
ഇത് ഒരു സാധാരണ ലവ് സ്റ്റോറി ആണ്. ഞാൻ എഴുതിയ ആദ്യത്തെ ലവ് സ്റ്റോറി. ഞാൻ നേരത്തെ പറഞ്ഞപോലെ തന്നെ എനിക്ക് റൊമാൻസ് അങ്ങനെ വഴങ്ങാത്ത ഒരു ഏരിയ ആണ്. ബട്ട് എന്നാലും ശ്രമിച്ചിട്ടുണ്ട്. വായിച്ചിട്ട് അഭിപ്രായം പറയും എന്ന് വിശ്വസിക്കുന്നു. നല്ല രീതിയിൽ ഉള്ള വിമർശനങ്ങളും ഉണ്ടാവണം എന്നാലേ ഇനി എഴുതുമ്പോ ആ പോരായ്മ ഒക്കെ പരിഹരിക്കാൻ പറ്റു. ഫുൾ എഴുതി കഴിഞ്ഞ ഒരു കഥ ആണ് ഇത്. എന്നാലും 2-3 പാർട്ട് ആയിട്ട് ഇടാം എന്ന് വിചാരിക്കുവാണ്. വേറൊന്നും കൊണ്ടല്ല മോശമാണെങ്കിൽ പിന്നെ ഇടേണ്ടല്ലോ, അത്കൊണ്ടാണ്.
വീണ്ടും പറയുവാണ് കമ്പി ഇല്ലാത്ത കഥ ആണ്. ആ ഒരു സെൻസിൽ വായിക്കുക.
-32B
*********************
“ഹെന്റ ദൈവമേ ഈ ചെർക്കൻ ഇതുവരെ എണീറ്റില്ലേ മണി 11 ആയല്ലോ. സൂര്യൻ വന്നു മൂട്ടിൽ വെയിൽ അടിച്ചാൽ പോലും എണീക്കില്ല എന്ന് വെച്ച എന്ത് ചെയ്യാനാ. ഡാ അസത്തെ എണീറ്റു പോടാ.”
അമ്മയുടെ കൈ വന്നു മുതുകിൽ പതിയുന്നു ഞാൻ മെല്ലെ കണ്ണ് തുറക്കുന്നു.
ഈ മേല്പറഞ്ഞ സംഭാഷണത്തിന്റെയും അവസാനം കിട്ടിയ തല്ലിന്റെയും പിൻബലത്തിൽ ആണ് വർഷങ്ങളായി എന്റെ ഒരു ദിവസം തുടങ്ങുന്നത്.
ഞാൻ അരവിന്ദ്, വയസ് 28. എറണാകുളത്തു ഒരു കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി വർക്ക് ചെയ്യുന്നു. പ്രത്യേകിച്ച് വല്യ പ്രതീക്ഷകൾ ഒന്നുമില്ലാതെ ഒരു ഒഴുക്കിന് അങ്ങ് ജീവിക്കുന്നു.
ഡെയിലി വീട്ടിൽ നിന്നും പോയി വരാവുന്ന ദൂരമേ ഓഫീസിലേക്ക് ഉള്ളു. ഹാ പിന്നെ സെയിൽസ് ജോബ് ആയകൊണ്ട് ഫുൾ ടൈം കറക്കം ആവും.
ഉച്ചതിരിഞ്ഞു ഒരു 3 മണി വരെ പണി എടുക്കുക അത് കഴിഞ്ഞു നേരെ വീട്ടിലോട്ടു ഓടുക. കൃത്യം 5 മണിക്ക് ഫുട്ബോൾ കളിക്കാൻ പാടത്തു പിള്ളേർ വരും. ഇത്ര വയസായിട്ടും ഒരു ഉളുപ്പും ഇല്ലാതെ അവരുടെ കൂടെ കളിക്കുന്ന ഒരുത്തൻ ആ നാട്ടിൽ ഞാൻ മാത്രെ ഉണ്ടാവു.