പ്രണയരതി
( ഭാഗം – ഒന്ന് )
PRANAYARATHI KAMBIKATHA BY: ഡോ.കിരാതന്‍ @KAMBIKUTTAN.NET
ഹൈദ്രാബാദ്
സമയം : രാത്രിയുടെ തുടക്കം
കുറേ നാളുകള്‍ക്ക് ശേഷം ഇന്നാണ് മനസ്സറിഞ്ഞ് ഒരു അനിമേഷന്‍ ഷോട്ട് തീര്‍ത്തത്. മനസ്സില്‍ തിരതല്ലുന്ന സന്തോഷത്താല്‍ ഞാന്‍ കോഫി നുണഞ്ഞിറക്കി. കഷ്ടപ്പെട്ടതിന് ഗുണമുണ്ടായി, സ്റ്റുഡിയോവില്‍ ചെറിയ വിസിറ്റിന് വന്ന ഞങ്ങളുടെ ക്ലൈന്റിന് ആ വര്‍ക്ക് വളരെ ഇഷ്ടപ്പെടുകയും ചെയ്തു. തോളില്‍ തട്ടിയുള്ള അഭിനന്തനം എന്റെ എക്സ്സ്പോഷര്‍ ലെവല്‍ ചെറുതൊന്നുമല്ല ഉയര്‍ത്തിയത്. പാര്‍ട്ടി വേണമെന്ന് പറഞ്ഞ കൂട്ടുകാരുടെ ഇടയില്‍ നിന്ന് വളരെ കഷ്ടപ്പെട്ടപ്പെട്ടു വേണം പുറത്തിറങ്ങാന്‍. പാര്‍ട്ടി കൊടുക്കുന്നതിലല്ല പക്ഷേ ഇന്ന് കള്ളു കുടിക്കാന്‍ ഒരു മൂഡും ഇല്ല. സത്യം പറയുകയാണെങ്കില്‍ ഒരു തുള്ളി കുടിക്കാതെ കിട്ടുന്ന യദാര്‍ത്ഥ ലഹരി ഇതു തന്നെയല്ലേ.
സന്തോഷം തോന്നിയ ഇത്തരം നിമിഷങ്ങള്‍ ഈയിടെയായി കുറഞ്ഞ് വരുന്നതായി അനുഭവപ്പെടാന്‍ തോന്നീട്ട് കുറച്ച് കാലമായി. ഒരു യന്ത്രത്തെ പോലെ ഒരു ജീവിതം.
മുന്നില്‍ സാലറി ഹൈക്ക് മാത്രം നോക്കിയുള്ള ദിനങ്ങള്‍, പിന്നെ അതിനായുള്ള കുതന്ത്രങ്ങള്‍, കുതികാല്‍വെട്ട്. സത്യത്തില്‍ എനിക്ക് എല്ലാം മടുത്തീരിക്കുന്നു.
എനിക്ക് എത്രയും പെട്ടെന്ന് ഒരു യാത്ര പോകണം. എങ്ങോട്ടെന്നില്ലാതെ മുന്നിലെ നീണ്ടുകിടക്കുന്ന വഴികളിലൂടെ ദിശയറിയാതെ ഭൂമിയുടെ ചൂടും ചൂരും അടുത്തറിയണം. വെളുപ്പാന്‍ കാലത്തെ മൂടല്‍ മഞ്ഞില്‍ എനിക്ക് ഉറക്കം തൂങ്ങുന്ന കണ്ണുമായി ദൂരങ്ങള്‍ താണ്ടണം. പകലിന്റെ കൊടും ചൂടില്‍ എതോ മരതണലില്‍ കൊടിയ ക്ഷീണത്താല്‍ മതി മറന്നുറങ്ങണം. മലമുകളിലെ ചെകുത്തായ പാറക്ക് മുകളില്‍ കയറി അസ്തമയ സൂര്യനെ നോക്കി ഭ്രാന്തമായി അലറണം.
“….ഞാന്‍ മരിച്ചീട്ടില്ല…”.
അതിന്റെ മാറ്റൊലികളില്‍ വീണ്ടു പിടിക്കണം ഇനിയും ഉടഞ്ഞ് തീരാത്ത എന്റെ ജീവിതത്തെ. എന്നു പോകാനാകും ആ യാത്ര.