ജീവിതമാകുന്ന നൗക 3 [റെഡ് റോബിൻ]

Posted by

ജീവിതമാകുന്ന നൗക 23

Jeevitha Nauka Part 3 | Author  : Red Robin | Previous Part


 

ബാംഗ്ലൂർ: വികാസ് തിവാരി എന്ന സലീം ബാംഗ്ലൂർ എത്തിയിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. ബാംഗ്ലൂർ എത്തിയ ഉടനെ വ്യാജ രേഖകൾ ഉപയോഗിച്ച ഒരു ലോഡ്ജിൽ റൂം എടുത്തു.

ലോഡ്ജിൽ നിന്നാൽ കൈയിൽ ഉള്ള കാശ് ഒക്കെ പെട്ടന്ന് തന്നെ തീരും. ഷെയ്‌ഖിൻ്റെ ഹവാല ശൃംഖല തകർന്നതിനാൽ പണം ലഭിക്കുക ബുദ്ധിമുട്ടാണ്. പുതിയ നെറ്റ്‌വർക്ക് സെറ്റായിട്ടുണ്ടെങ്കിൽ തന്നെ അതിൻ്റെ കാര്യങ്ങൾ തനിക്കറിയില്ല. അത് കൊണ്ട് ചിലവു കുറഞ്ഞ ഒരു റൂം കണ്ടെത്താനായി സാത്താൻ്റെ അടുത്ത ശ്രമം അതും ഒറ്റക്ക് താമസിക്കാവുന്ന ഇടങ്ങൾ.

രണ്ടു ദിവസം കൊണ്ട് സിറ്റിയിൽ നിന്നല്പം മാറി പേയിങ് ഗസ്റ്റ് സെറ്റപ്പ് റെഡി ആയി. രണ്ട് മാസമായി നടത്തുന്ന അന്വേഷങ്ങളിൽ കാര്യമായ പുരോഗതിയില്ല. 6 മാസം കൊണ്ട് കൈയിലെ പണം മുഴുവൻ തീരും. അതിന് മുൻപ് ടൈഗറിൻ്റെ ഭായി ശിവയെ കണ്ടു പിടിക്കണം.

സലീം കട്ടിലിൽ കിടന്ന് കൊണ്ട് ഇത് വരെ താൻ കണ്ടത്തിയ കാര്യങ്ങളെ കുറിച്ചു ചിന്തിക്കാൻ തുടങ്ങി ശിവയെ വകവരുത്താൻ പോയ ബാംഗ്ലൂർ സെല്ലിലെ അൻവറിനെ കുറിച്ചും ഷജീറിനെ കുറിച്ചും വിവരങ്ങൾ ഒന്നുമില്ല. ഇവിടെ നിന്ന് അവർ മിസ്സിംഗ് ആണെങ്കിൽ താൻ അന്വേഷിക്കുന്ന ശിവ ബാംഗ്ളൂർ തന്നെ കാണും. കാരണം നാല് കൊല്ലം അവൻ ഇവിടെയാണ് പഠിച്ചിട്ടുള്ളത്.

അൻവറും ഷജീറും ശിവയെ വക വരുത്താൻ അവസാനമായി പോയ st. മാർക്സ് റോഡിനു സമീപം സ്ഥിതി ചെയുന്ന കോർണർ ഹൗസ് ഐസ് ക്രീം പാർലർ ഇരിക്കുന്ന സ്ഥലം സന്ദർശിച്ചു. അവിടെത്തെ സെക്യൂരിറ്റിയുമായി കമ്പനിയായി. സെക്യൂരിറ്റിയുടെ അടുത്ത് നിന്ന് ആസാദാരണമായ ഒന്നും തന്നെ അവിടെ നടന്നിട്ടില്ല എന്ന് അവന് മനസ്സിലായി.

ഇനിയുള്ളത് നിതിൻ എന്ന് പേരുള്ള ശിവയുടെ കൂട്ടുകാരൻ വർക്ക് ചെയുന്ന ഓഫീസാണ്‌. അവൻ്റെ ഫോൺ ലൊക്കേഷണിൽ നിന്ന് ITPL പാർക്കിൽ ആണെന്ന് മാത്രമറിയാം. എന്നാൽ ഏത് കമ്പനി ആണ് എന്നറിയില്ല. സലീം ബൂത്തിൽ നിന്ന് ഒരു പ്രാവിശ്യം വിളിച്ചു നോക്കി ഫോൺ റിങ് ചെയ്‌തല്ലാതെ ആരും എടുത്തില്ല. അന്വേഷണം മുന്നോട്ട് പോകേണൽ ഒരു വഴിയേ ഉള്ളു IEM ന് വേണ്ടി ഫോണുകൾ ചോർത്തുന്ന ചിതബരൻ എന്നവനെ ചെന്നൈയിൽ പോയി കാണണം. അർജ്ജുവിൻ്റെ കൂട്ടുകാരൻ്റെ ലേറ്റസ്റ്റ് ലൊക്കേഷനുകൾ മനസ്സിലാക്കണം.

Leave a Reply

Your email address will not be published. Required fields are marked *