ആജീവനാന്തം [JKK]

Posted by

ഞാൻ ചേച്ചിയുടെ മുന്നിൽ പോയി എന്ത് പറഞ്ഞ് തുടങ്ങുമെന്ന് അറിയാതെ അല്പനേരം തല താഴ്ത്തി നിന്നു…. ചേച്ചിയും എന്നോട് ഒന്നും മിണ്ടിയില്ല…

“””ചേച്ചീ…. ഞാൻ…..”””

“””വേണ്ട, ഒന്നും പറയണ്ട…. കാർ എടുക്ക്””” എന്നെ സംസാരിക്കാൻ സമ്മതിക്കാതെ ചേച്ചി പറഞ്ഞപ്പോൾ കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ ഞാൻ കാറിൽ കയറി… ചേച്ചിയും കയറിയപ്പോൾ ഞാൻ കാർ എടുത്തു…. എന്റെ ഉള്ളിൽ ആഞ്ഞടിക്കുന്ന തിരമാലകളെ ശാന്തമാക്കാൻ ചേച്ചിയോട് തുറന്ന് സംസാരിക്കണമായിരുന്നു, പക്ഷെ എനിക്കതിന് സാധിക്കുന്നില്ല… ഫ്ലാറ്റിലെത്തുന്നത് വരെ ഞങ്ങൾ പരസ്പരം ഒരക്ഷരം മിണ്ടിയില്ല… ഫ്ലാറ്റിന് താഴെ എത്തിയതും ചേച്ചി ഡോർ തുറന്ന് വേഗം ഇറങ്ങി മുകളിലേക്ക് കയറി പോയി… ഞാൻ ആണെങ്കിൽ എന്ത് പറയും എന്ത് സംഭവിക്കും എന്നൊന്നും അറിയാതെ കുഴഞ്ഞ മനസ്സുമായി പുറകെ ചെന്നു…

ഞാൻ മെയിൻ ഡോർ തുറന്ന് അകത്ത് കയറുമ്പോൾ ചേച്ചി അവരുടെ കിടപ്പ്മുറിയിൽ കയറി കതകടച്ചിരുന്നു…. അല്പനേരം ഞാൻ പുറത്ത് കാത്ത് നിന്നെങ്കിലും ചേച്ചി കതക് തുറക്കുന്ന ലക്ഷണമൊന്നും കണ്ടില്ല, ഇനിയിപ്പൊ എന്തായാലും നാളെ സംസാരിക്കാം എന്ന് ഞാനും കരുതി… പക്ഷെ ഇങ്ങനെ പോയി കിടന്നാൽ ഉറങ്ങാൻ കഴിയില്ല, അടിച്ച കെട്ടൊക്കെ എപ്പഴേ ഇറങ്ങി…. ഞാൻ നേരെ അടുക്കളയിൽ പോയി ഏട്ടൻ സ്റ്റോക്ക് ചെയ്ത് വെച്ചിരുന്ന ഒരു കുപ്പിയെടുത്ത് സിറ്റിംഗ് റൂമിനോട് ചേർന്നുള്ള ബാൽക്കണിയിൽ പോയിരുന്നു…. അതിൽ നിന്ന് അഞ്ചോ ആറോ പെഗ്ഗ് അടിച്ച ശേഷം എപ്പഴോ അവിടെ തന്നെ കിടന്ന് ഉറങ്ങിയും പോയി…. :::::

ഞായറാഴ്ച

സൂര്യന്റെ ശല്യം സഹിക്കവയ്യാതെ ആണ് രാവിലെ എഴുന്നേറ്റത്, തല പൊളിയുന്ന തലവേദനയും കൂട്ടിനുണ്ടായിരുന്നു…. കണ്ണ് തിരുമി തുറന്ന് ചുറ്റുപാടും വീക്ഷിച്ചപ്പോഴാണ് ഇന്നലെ രാത്രി അടിച്ച് കട്ടായി ബാൽക്കണിയിലാണ് കിടന്നുറങ്ങിയത് എന്ന് അറിയുന്നത്…. കൂടുതൽ ചിന്തിച്ചപ്പോൾ ഇന്നലെ നടന്ന ഓരോ കാര്യങ്ങളായി ഓർമ്മ വന്നു, ചേച്ചിയെ പിടിച്ച് കിസ്സടിച്ചതും പുള്ളിക്കാരി എന്നെ തള്ളി മാറ്റി ഇറങ്ങിപ്പോയതും അത് കഴിഞ്ഞ് തിരിച്ച് കാറിൽ വരുമ്പോഴും ഫ്ലാറ്റിൽ എത്തിയിട്ടും ഒന്നും ഒരക്ഷരം മിണ്ടാഞ്ഞതും എനിക്ക് പറയാനുള്ളത് കേൾക്കാതിരുന്നതും എല്ലാം ഓർത്തെടുത്തപ്പോൾ ചേച്ചിയുടെ കണ്ണിൽ പെടാതെ ഇറങ്ങി ഓടിയാലോ എന്നാണ് തോന്നിയത്…. ഇന്നലെ മദ്യം ഉള്ളിലുണ്ടായിരുന്നത് കൊണ്ട് ഇത്ര ചടപ്പ് ഫീൽ ചെയ്തിരുന്നില്ല, പക്ഷെ ഇപ്പൊ ചേച്ചിയുടെ മുഖത്ത് നോക്കാൻ പോലും ധൈര്യം വരുന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *