“” അഭിറാം വേണ്ട…! ഞാനിപ്പോ സെക്യൂരിറ്റിയെ വിളിക്കും…! “” അവൾക്ക് നേരെയുള്ള വരവ്കണ്ട് പേടിച്ച ഡോക്ടർ എന്നോട് വിരലു ചൂണ്ടി പറഞ്ഞതും,
“” ഞാൻ നിന്നൊരു പൂറും ചെയ്യാമ്പോണില്ല…! പകരം എനിക്കൊരു കാര്യം അറിഞ്ഞ മതി…! “” അവളെ നന്നായൊന്ന് പുച്ഛിച്ച് ഞാൻ ഒരു ചെയ്റും വലിച്ചതിൽ ഇരുന്നു…!
“” ആ കുട്ടീടെ കാര്യാണെങ്കിൽ അതിത്തിരി സീരിയസാ…! “” എന്നെ കലിപ്പിച്ഛ് നോക്കിയവൾ മറുപടി തന്നതും,
“” എനിക്കതല്ല അറിയണ്ടത്…! “” ഒന്ന് നിർത്തി ഞാൻ അവള്ടെ നെയിം ബോർഡ് കയ്യിലെടുത്ത ശേഷം തുടർന്നു,
“” നിന്റെ തന്തേടെ പേര് ഇപ്പളും മരപ്പട്ടി ഗണേശൻ, അല്ല സോറി, നെല്ലിശേരി ഗണേശൻ ന്നാണല്ലോലെ…? “” കൈയിലുള്ള സാനം തിരിച്ച് ടേബിളിൽ വച്ച് ഞാനൊരു ചോദ്യഭാവത്തിൽ അവളെ നോക്കിയതും അവളുടെ മുഖത്തൊരു ഞെട്ടല് ഞാൻ കണ്ടു, ശേഷം ആരതിയേ ഒരു മിന്നായം പോലെ ഇടംക്കണ്ണിട്ട് നോക്കിയവൾ മറുപടി പറയാൻ വന്നതും ഞാൻ,
“” അല്ലാന്നെങ്ങാനും പറഞ്ഞ അടിച്ച് നിന്റെ കണ്ണ് ഞാൻ കലക്കും…! കണ്ണില്ലെങ്കി കാണാനൊരു ഭംഗീണ്ടാവില്ലട്ടാ…! “” ന്നും പറഞ്ഞ് അവളെ ഇടിക്കുന്നത് പോലെ ആക്ഷനിട്ടതും എന്തോ കള്ളം തുപ്പാൻ വന്ന അവൾ അത് മിണുങ്ങി…!
“” അവള്ടെ അച്ഛന്റെ പേര് എന്താണെങ്കിലും നിനക്കെന്താ…? ഏഹ്…? അതാണോ ഇവടത്തെ പ്രശ്നം…? “” പിന്നിൽ നിന്ന ആരതി മുന്നിലേക്ക് പാഞ്ഞുവന്ന് ടേബിളിൽ ശക്തിയിൽ ഇടിച്ച് പറഞ്ഞതും ഞാനവളെ തലയുയർത്തി നോക്കി…!