ഞാൻ നിന്റെ കാലു പിടിക്കാം 🙏😭. എന്നെ വെറുതെ വിടണം എങ്ങോട്ടേലും നിന്റെ കണ്ണെത്താത്ത ദൂരത്തേക്ക് ഞാൻ പൊയ്ക്കോളാം അർജുൻ പ്ലീസ്.
നിങ്ങളെങ്കിലും ഒന്ന് പറയി എന്നെ ഒന്നും ചെയ്യരുത് എന്ന്.
നടന്നടുക്കുന്ന അർജുനെ ഭയത്തോടെ നോക്കികൊണ്ട് അവനോട് തന്റെ ജീവൻ ഭിക്ഷയാജിക്കുന്നതിനോട് ഒപ്പം കിച്ചുവിനോടും ഗോകുലിനോടും കൂടി അവൻ തന്റെ ജീവന് വേണ്ടി അപേക്ഷിച്ചു.
അത് കണ്ട അവർ പരസ്പരം ഒന്ന് നോക്കിയ ശേഷം പുച്ഛത്തോടെ അവനെ നോക്കി ചിരിച്ചു. എന്നിട്ട് അർജുനോട് ആയിട്ട് കിച്ചു പറഞ്ഞു തുടങ്ങി..
കിച്ചു : അജു കണ്ടില്ലേ നമ്മുടെ കൊടൂര വില്ലൻ ഇരുന്ന് കരയുന്നത് നമുക്ക് ഇവനെ അങ്ങ് വെറുതെ വിട്ടാലോ 😂
അർജുൻ : ശരിയാണ് അല്ലെ! പാവം ആകെ പേടിച്ചു ഇരിക്കുവാണോ എന്തോ 🤣
എന്തൊക്കെ ആയിരുന്നു അല്ലെ അവന്റെ അമ്മയുടെ പതിനാറിന് പായസം വിളമ്പിയ സന്തോഷം ആയിരുന്നു നമ്മളെ ഇവിടെ പിടിച്ചു കെട്ടിയിട്ടപ്പോൾ.
അല്ലേടാ ഗോകുൽ നീയും കണ്ടതല്ലേ sniper വഴി ഇവന്റെ ആഘോഷം
ഗോകുൽ : 🫠
അർജുൻ : നീ എന്തിനാ ജോൺ ഇവരോടൊക്കെ ഇങ്ങനെ കെഞ്ചാൻ നിൽക്കുന്നത് ഒന്നും അല്ലങ്കിലും ഞാൻ നിന്റെ വളർത്തു നായ അല്ലായിരുന്നോ?
അപ്പോൾ എന്നോട് അല്ലെ നീ പറയേണ്ടത് ഒരു മുതലാളിയുടെ അധികാരത്തോട് കൂടി
ജോൺ : 😳അർജുൻ പ്ലീസ് ഞാൻ നിന്നെ കൂടപ്പിറപ്പിനെ പോലെ ആണ് കണ്ടിരുന്നത്. എന്നെ ഒന്നും ചെയ്യരുത് പ്ലീസ് 😭
അർജുൻ : കൂടപ്പിറപ്പ് അത്കൊണ്ടാണോടാ തായോളി നീ എന്റെ കൂടപ്പിറപ്പിനെ കൊന്ന് തള്ളിയത് 😡 നിന്റെ അനിയനെ എന്നെ കൊല്ലാൻ പറഞ്ഞയച്ചത്? എന്നിട്ടിപ്പോൾ ചാവാൻ സമയമായപ്പോൾ അവന്റെ അമ്മേടെ കൂടപ്പിറപ്പ്.നിനക്ക് ഓർമ്മയുണ്ടോ ജോൺ എന്റെ അരുൺ അന്ന് നീ അവനെ ഇല്ലാതാക്കിയ ദിവസം നിന്നോട് പറഞ്ഞത്?
അർജുൻ പറയുന്നത് ഭയത്തോടെ കെട്ടിരിക്കുമ്പോഴും ജോൺ അന്നത്തെ ദിവസം ആലോജിച്ചു. താൻ അരുണിന്റെ നേരെ നിറയൊഴിക്കുന്നതിനു മുൻപ് അവൻ പറഞ്ഞ വാചകങ്ങൾ അവന്റെ തലയ്ക്കുള്ളിൽ മുഴങ്ങി കേട്ടു ” ജോൺ ഒരുനാൾ എന്റെ അജു സത്യങ്ങൾ എല്ലാം അറിയും അന്ന് നീ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത അത്രക്ക് ഭയാനകവും പൈശാചികവും ആയിരിക്കും നിന്റെ മരണം ഓർത്തു വെച്ചോളൂ ജോൺ ഞാൻ ഈ പറയുന്നത് നിന്റെ തലയ്ക്കകത് അലയടിക്കുന്ന ദിവസം വന്നിരിക്കും “………. ജോണിന്റെ തലയ്ക്കുള്ളിൽ അരുൺ അന്ന് പറഞ്ഞ ഓരോ വാക്കുകളും പലയാവർത്തി മുഴങ്ങി കേട്ടുകൊണ്ടിരുന്നു. അവൻ ജീവ ഭയത്താൽ അലറി വിളിച്ചു കരയാനും അർജുനോട് ജീവൻ ഭിക്ഷയാജിക്കാനും തുടങ്ങി.