അതും പറഞ്ഞു അർജുൻ ജോണിനെയും കൂട്ടി അപ്പുറത്തെ മുറിയിലേക്ക് പോയി. തന്റെ കുടുമ്പത്തോട് ഒപ്പം എവിടെ എങ്കിലും പോയി രക്ഷപെടാം ശേഷം എല്ലാം ഒന്ന് തണുത്ത ശേഷം തന്റെ പ്രതികാരം പൂർവ്വാതികം ശക്തിയിൽ തന്നെ വീട്ടാൻ തയ്യാറെടുത്തുകൊണ്ട് ജോണും അർജുന്റെയൊപ്പം നടന്നു എന്നാൽ അടുത്ത മുറിയിൽ എത്തിയ ജോൺ ശെരിക്കും ഞെട്ടി എന്ന് തന്നെ പറയാം… അവിടെ ഉള്ള കാഴ്ചകൾ കണ്ട അവന്റെ മുഖത്ത് അത് വരെ ഉണ്ടായിരുന്ന സന്തോഷവും സമാധാനവും ഒക്കെ പോയി പഴയ ജീവ ഭയം പൂർവ്വധികം ശക്തിയിൽ തന്നെ തെളിഞ്ഞു. അവൻ ഭയത്തോട് കൂടി തന്നെ അർജുനെ നോക്കി……. എന്നിട്ട് അലറി കരഞ്ഞുകൊണ്ട് അവൻ തലക്ക് കൈ കൊടുത്ത് നിലത്തേക് ഇരുന്ന് പോയി.
” അയ്യോ എന്റെ ദൈവമേ……. എന്റെ മോനേ… സിനീ…..മോളേ…… അയ്യോ….. ” അവന്റെ അലറിയുള്ള കരച്ചിൽ അവിടമാകെ നിറഞ്ഞു. അർജുൻ അത് കേട്ട് ഒരു സൈക്കോയെ പോലെ ആസ്വദിച്ചു നിന്നു.
അവിടെ ഒരു മേശയുടെ മുകളിൽ വെച്ചിരിക്കുന്ന തലകൾ നോക്കി ജോൺ വീണ്ടും അലറി കരഞ്ഞുകൊണ്ടിരുന്നു. തന്റെ കുടുംബത്തിന്റെ അറുത്തെടുത്ത തലകൾ കണ്ട അയാൾക്ക് സങ്കടം സഹിക്കാൻ ആവുന്നുണ്ടായിരുന്നില്ല. അയാൾ അർജുന്റെ കോളറിൽ കുതിപിടിച്ചുകൊണ്ട് അവനോട് ചോദിച്ചു
ജോൺ : എന്തിനാ എന്തിനാ അർജുൻ എന്റെ കുടുംബത്തെ?….. 😭 നീ ചോദിച്ചത് എല്ലാം ഞാൻ നിനക്ക് തന്നില്ലേ നിന്റെ കാലിൽ വീണു ഞാൻ എല്ലാ തെറ്റുകളും ഏറ്റു പറഞ്ഞതല്ലേ പിന്നെയും എന്തിനാ നീ… ആ…….
അയാൾക്ക് വാക്കുകൾ പൂർത്തിയാക്കാൻ സാധിക്കുന്നതിനു മുൻപ് തന്നെ ഒരു അലർച്ചയോടു കൂടി ജോൺ താഴേക്ക് വീണു… ജോണിന്റെ നെഞ്ചിലേക്ക് അർജുൻ തന്റെ മുഷ്ടി ചുരുട്ടി ഇടിച്ച ഇടി ആയിരുന്നു ആ അലർച്ചക്ക് കാരണം ആയത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ ജോണിന്റെ തല ഭിത്തിയിൽ ഇടിച്ചു അയാളുടെ ബോധം നഷ്ടമായി…. ബോധം ഇല്ലാതെ തറയിൽ കിടക്കുന്ന ജോണിനെയും അവിടെ അരിഞ്ഞു വെച്ചിരിക്കുന്ന മൂന്നു തലകളെയും മാറി മാറി നോക്കിയ അർജുൻ അലറി ചിരിക്കാൻ തുടങ്ങി ഒരു ചെകുത്താനെ പോലെ 😈 ഹ… ഹ…. ഹാ… ഹാ…….