ആരോഹി [ ne-na ]

Posted by

“എന്റെ റൂം മേറ്റ് ആണ്.”

“നിനക്ക് ഒരു ടു വീലർ എടുത്തുകൂടെ.. പിന്നെ വരാനും പോകാനും പാടില്ലല്ലോ.”

“അതാണ് കോമഡി.. എനിക്ക് ടു വീലർ ഓടിക്കാൻ പേടി ആണ്.. പക്ഷെ കാറ് ഞാൻ സൂപ്പർ ആയി ഓടിക്കും.”

“അഹ്, ബെസ്ററ്.”

അപ്പോഴേക്കും അടുത്ത സ്റ്റോപ്പ് എത്തി. സ്കൂൾ പിള്ളേർ ഇടിച്ചിട്ട് കയറിയതും ബസ് നിറഞ്ഞതും ഒരുമിച്ചാണ്.

സ്കൂൾ പിള്ളേർ ബസിലേക്ക് കയറുന്ന കണ്ടതും അവൾ എന്റെ കൈയിൽ പിടിച്ചു മുന്നിൽ നിർത്തിയിരുന്നു. അവളിപ്പോൾ സീറ്റിൽ ചാരി ഒരു വശത്തേക്ക് നോക്കി നിൽക്കുകയാണ്. ഞാൻ അവളുടെ തൊട്ടു മുന്നിലും.

ഞാൻ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി.

“ഈ സ്കൂളിൽ പഠിക്കുന്ന ചെക്കൻ മാരൊക്കെ ഇത്തിരി ശല്യമാണ്.”

എന്റെ മുഖത്തു ചിരി പടർന്നു.

“നിന്റെ വീട് എവിടെ ആണ്?”

“കൊല്ലത്ത് ആണ്.”

“അപ്പോൾ എല്ലാ ശനിയാഴ്ചയും അങ്ങ് പോകുമോ?”

“ഇല്ല.. രണ്ടു മൂന്നു ദിവസം ചേർത്ത് അവധി കിട്ടുമ്പോഴേ പോകാറുള്ളൂ.”

ഞാൻ ഇപ്പോൾ ശരിക്കും പെട്ടു നിൽക്കുകയായിരുന്നു. എന്റെ പിന്നിൽ നിന്നും നല്ല തള്ളലുണ്ട്. ആരോഹിയുടെ ദേഹത്തേക്ക് അമരാതിരിക്കാൻ ഞാൻ പരമാവധി ബലം പിടിച്ച്‌ നിൽക്കുകയായിരുന്നു. അത് അവൾക്ക് മനസിലായിട്ടാണെന്ന് തോന്നുന്നു. അവൾ എന്റെ കൈയിൽ പിടിച്ച്‌ അവളോട് കുറച്ച് ചേർത്ത് നിർത്തി. അവളുടെ മാറിടങ്ങൾ എന്റെ നെഞ്ചിൽ അത്ര ശക്തിയായിട്ടല്ലെങ്കിലും അമർന്നിരിക്കുകയാണ്.

ഞാൻ ഒരു ഞെട്ടലോടെ അവളുടെ മുഖത്തേക്ക് നോക്കി. അവൾ ഒരു ചിരിയോടെ കുഴപ്പമില്ലെന്ന് എന്നെ കണ്ണുകൾ ഇറുക്കി അടച്ച്‌ കാണിച്ചു.

ഒരു സുഹൃത്തിനോടുള്ള വിശ്വാസത ആണ് അവൾ കാണിച്ചതെന്ന് എന്റെ മനസ് തന്നെ എന്നോട് പറഞ്ഞു. അത് കൊണ്ട് തന്നെ ഞാൻ അവളോട് കൂടുതൽ അമരാതിരിക്കാൻ ശ്രദ്ധിച്ചു. പക്ഷെ ബസ് വളവുകൾ തിരിയുമ്പോൾ അവളിലേക്ക് കൂടുതൽ പറ്റിച്ചേരാതിരിക്കാൻ എനിക്കായില്ല. ആ സമയങ്ങളിൽ അവളുടെ മാറിടത്തിന്റെ മൃദുലത എനിക്ക് ശരിക്കും മനസിലാകുന്നുണ്ടായിരുന്നു. പക്ഷെ അവളുടെ മുഖത്ത് ഒരു മാറ്റവും ഇല്ല. അവളുടെ വിയർപ്പു കലർന്ന പെർഫ്യൂമിന്റെ ഗന്ധം എന്റെ ഓരോ ശ്വസനത്തിലും ഞാൻ അനുഭവിച്ചറിഞ്ഞു.

പെട്ടെന്ന് അവൾ എന്നോട് പറഞ്ഞു.

“അടുത്ത സ്റ്റോപ്പിൽ ഞാൻ ഇറങ്ങും.”

ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു.

“തിങ്കളാഴ്ച വരുമ്പോൾ ലഞ്ച് കൊണ്ട് വരണ്ട.”

Leave a Reply

Your email address will not be published. Required fields are marked *