ആരോഹി [ ne-na ]

Posted by

തുടക്കത്തിൽ തന്നെ അവരുടെ ഉദ്ദേശം വേറെ ആണെന്ന് മനസിലായപ്പോൾ ഒഴുവാക്കി വിട്ടു. കോളേജിൽ വച്ചുണ്ടായ അനുഭവങ്ങൾ കൊണ്ട് പിന്നീട് ഒരാളെയും ഞാൻ എന്നോട് കൂടുതൽ അടുക്കാൻ സമ്മതിച്ചിട്ടില്ല.”

കുറച്ച് നേരം ഞങ്ങൾക്ക് ഇടയിൽ ഒരു നിശബ്ദത പടർന്നു.. പിന്നീട് അവൾ വീണ്ടും തുടർന്ന്.. പക്ഷെ ഇപ്പോൾ അവളുടെ ശബ്ദത്തിൽ കൂടുതൽ ഗൗരവം കലർന്നതുപോലെ എനിക്ക് തോന്നി.

“എന്തോ.. ഇപ്പോൾ ജീവിതത്തിൽ കൂടുതൽ ഒറ്റപെട്ടത് പോലെ.. മനസ് തുറന്ന് സംസാരിക്കാൻ ഒരാളില്ല.. ആദ്യമൊക്കെ ഏകാന്തത ഞാൻ ആസ്വദിച്ചിരുന്നു എങ്കിൽ ഇപ്പോൾ അതെന്നിൽ അസ്വസ്ഥത പടർത്തുന്നു. പ്രണയത്തിൽ ഒന്നും എനിക്ക് വിശ്വാസം ഇല്ല.. എനിക്ക് വേണുന്നത് വിശ്വസിക്കാവുന്ന ഒരു സുഹൃത്തിനെയാണ്. ഞാൻ നിന്നെ കുറിച്ച് നന്നായി ചിന്തിച്ചു.. നിന്നിൽ നിന്നും ഞാൻ ആഗ്രഹിക്കുന്ന ഒരു കെയറിങ് എനിക്ക് ലഭിക്കുന്നതായി തോന്നിയിട്ടുണ്ട്. അതുകൊണ്ട്…

“അതുകൊണ്ട്?”

“നമുക്ക് ബെസ്ററ് ഫ്രണ്ട്സ് ആയിക്കൂടെ?”

“നമുക്ക് ബെസ്ററ് ഫ്രിൻഡ്‌സ് ആകാം.. പക്ഷെ ഒരു കാര്യം ഉണ്ട്.”

“എന്താ..”

“എന്റെ സ്വഭാവത്തിന് ഞാൻ ചില സമയങ്ങളിൽ സന്ദർഭത്തിനു യോചിക്കാത്ത ചളി അടിക്കും. അപ്പോൾ മുഖവും വീർപ്പിച്ചിരിക്കാതെ അതനുസരിച്ചുള്ള മറുപടി തിരിച്ച്‌ തന്നോളണം.”

അവളുടെ മുഖത്ത് ഒരു ചിരി പടർന്നു.

“അത് നിനക്ക് എന്നെ നന്നായിട്ട് അറിയാഞ്ഞിട്ടാണ്. ഇവിടെ ആരും എന്നോട് അടുപ്പം കാണിക്കാതിരിക്കാനല്ലേ ഞാൻ ഈ ഗൗരവം കാണിക്കുന്നത്.”

“അപ്പോൾ നമ്മൾ ഡീൽ ഉറപ്പിച്ചിരിക്കുന്നു.”

ഞാൻ അവളുടെ നേരെ കൈ നീട്ടി. ആരോഹിയും അവളുടെ കൈ എന്റെ കൈയിലേക്ക് വച്ചു.

അപ്പോഴേക്കും ഞങ്ങൾക്കുള്ള ഫുഡ് എത്തിയിരുന്നു. ഞങ്ങളുടെ ശരിക്കുമുള്ള സൗഹൃദത്തിന്റെ തുടക്കം അവിടെ നിന്നും ആയിരുന്നു.

അന്ന് വൈകുന്നേരം ഞാനും ആരോഹിയും ഒരുമിച്ച് ഓഫീസിനു പുറത്തേക്ക് നടക്കുകയായിരുന്നു.

എവിടെ നിന്നാണെന്ന് അറിയില്ല സാബു അവന്റെ പതിവ് ചോദ്യവുമായി പെട്ടെന്ന് മുന്നിൽ പ്രത്യക്ഷ പെട്ടു.

“ആരോഹി.. ഞാൻ ട്രോപ് ചെയ്യാണോ ഇന്ന്.”

അവൾ പെട്ടെന്ന് എന്റെ കൈയിൽ ചുറ്റിപ്പിടിച്ചു.

“വേണ്ടടാ.. ആയുഷ് എന്നെ ട്രോപ് ചെയ്യാന്ന് പറഞ്ഞു.”

അത് കേട്ട സാബുവിന്റെ മുഖം ഒന്ന് വിളറി വെളുത്തു. അവന്റെ ആരോഹി ചുറ്റി പിടിച്ചിരിക്കുന്ന എന്റെ കൈയിലേക്ക് ഒന്ന് നോക്കി. സത്യത്തിൽ ഞാനും ഒന്ന് ഞെട്ടി നിൽക്കുകയായിരുന്നു. ട്രോപ് ചെയ്യാന്ന് ഒരു ഓഫർ ഞാൻ ഇതുവരെയും അവൾക്ക് നൽകിയിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *