നല്ലപോലെ ഒന്ന് നിവർന്ന ശേഷം കാൽമുട്ടുകൾ മടക്കി ചരിഞ്ഞു കിടന്നു.
ഞാൻ നോക്കുമ്പോൾ സ്കർട് മുട്ടിനു മുകളിൽ ഒരുപാട് ചുരുണ്ടു മുകളിലേക്ക് കിടക്കുകയാണ്. ഞാൻ ശ്രദ്ധ അവിടെ നിന്നും മാറ്റി ഒരു ബെഡ്ഷീറ് എടുത്ത് അവളെ പുതപ്പിച്ചു.
അവൾ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു അപ്പോൾ.
കത്തി തീരാറായ മെഴുകി തിരി അണച്ച് ഞാനും എന്റെ മെത്തയിലേക്ക് പോയി കിടന്നു.
സൂര്യ പ്രകശം മുഖത്ത് അടിച്ച് തുടങ്ങിയപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്. ഉറക്കം എഴുന്നേറ്റപ്പോൾ തന്നെ എന്റെ നോട്ടം ആദ്യം പോയത് ആരോഹിയിലേക്കാണ്.
കണ്ണ് തുറന്ന് എന്നെ തന്നെ നോക്കി ചരിഞ്ഞ് കിടക്കുകയാണ് അവൾ.
“ഗുഡ് മോർണിങ് മാഡം.”
അവൾ എന്നെ ഒന്ന് ചിരിച്ച് കാണിച്ചു.
അവളുടെ മുടിയെല്ലാം ഒരു അനുസരണ ഇല്ലാതെ കിടക്കുകയാണ്. പക്ഷെ അത് കാണാൻ ഒരു ഭംഗി ഉണ്ട്.
“അങ്ങനെ ആദ്യായിട്ട് നിന്നെ ഒന്ന് മേക്കപ്പ് ഇടാതെ ഒർജിനൽ രൂപത്തിൽ കാണാൻ കഴിഞ്ഞു.”
അവൾ എന്നെ ഒന്ന് ഇളിച്ച് കാണിച്ചു.
“മേക്കപ്പ് ഇല്ലാതെ കാണാനും ഭംഗി ഉണ്ട് കേട്ടോ.”
അവളുടെ മുഖത്ത് നാണത്തിൽ കലർന്ന ഒരു ചിരി വിടർന്നു.
“ഇന്നലത്തെ പെർഫോമെൻറ്സ് വല്ലോം ഓർമ ഉണ്ടോ?”
“കുറച്ചൊക്കെ.. ഓവർ ആയിരുന്നോടാ?”
ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റിരുന്നു.
“അത്ര ഓവർ അല്ലായിരുന്നു.. എങ്കിലും മുറ്റത്ത് ഇട്ട് വച്ചേക്കുന്ന വാള് അങ്ങ് കഴുകി കളഞ്ഞേക്ക്.”
ഇളിഭ്യത കലർന്ന ഒരു ചിരിയോടെ അവൾ ബെഡിൽ എഴുന്നേറ്റ് ഇരുന്നു.
“ഹോട്ടലിൽ നിന്നു വേണം നമുക്ക് കാപ്പി കുടിക്കാൻ. നീ ഫ്രഷ് ആകാൻ നോക്ക്.”
“ബ്രെഷ് ഇല്ലല്ലോ.. ഉമിക്കരി ഉണ്ടോടാ?”
“അടുക്കളയിൽ കാണും. നമുക്ക് നോക്കാം.”
ഞാൻ മെത്തയും എല്ലാം താഴെ റൂമുകളിൽ എത്തിച്ചു. അവളും എന്നെ ഹെല്പ് ചെയ്തു. അവൾക്ക് ഉമുക്കറി എടുത്ത് കൊടുത്ത ശേഷം ഞാനും ബ്രെഷ് ചെയ്തു. എന്നിട്ട് ഞാൻ ആദ്യമേ കുളിച്ച് ഫ്രഷ് ആയി.
ഞാൻ ഡ്രസ്സ് മാറി വരുമ്പോൾ ഹാളിൽ ന്യൂസ് പേപ്പർ വായിച്ച് ഇരിക്കുകയാണ് ആരോഹി. ഞാൻ നേരെ അമ്മയുടെ റൂമിൽ പോയി ഒരു ടവൽ എടുത്ത് അവൾക്ക് കൊണ്ട് വന്ന് കൊടുത്തു.
“നീ എന്റെ റൂമിലെ ബാത്രൂം യൂസ് ചെയ്തോ..”
അവൾ എന്റെ റൂമിലേക്ക് പോയപ്പോൾ ഞാൻ പത്രംവായിച്ച് തുടങ്ങി.