“നീ എന്തിനാടി ആ ഓഫീസിൽ വന്ന് ജോലി ചെയ്യുന്നത്.”
അവൾ ബെഡിൽ നിവർന്നിരുന്നു. എന്നിട്ട് ഒരു ചിരിയോടെ പറഞ്ഞു.
“ഈ ചോദ്യം ഞാൻ പ്രധീക്ഷിച്ചിരുന്നു.”
“എങ്കിൽ ചോദ്യത്തിനുള്ള ഉത്തരം പറ.”
“ഡാ.. നീ എന്റെ പപ്പയെ കണ്ടില്ലേ.. ആ മനുഷ്യൻ ഒരു കാര്യത്തിനും ഞങ്ങൾ മക്കളെ നിർബന്ധിച്ചിട്ടില്ല. എനിക്ക് വേണമെങ്കിൽ പഠിത്തം കഴിഞ്ഞു പപ്പയുടെ ഓഫീസിൽ ഏതെങ്കിലും ഒരു പോസ്റ്റിൽ കയറി കൂടമായിരുന്നു. പക്ഷെ എന്റെ ആഗ്രഹം കല്യാണം വരെ എങ്കിലും സ്വന്തമായി നേടി എടുത്ത ഒരു ജോലി.. ഞാൻ ജോലി ചെയ്തു വാങ്ങുന്ന പൈസ.. അതായിരുന്നു.. ഞാൻ എന്റെ ആ ആഗ്രഹം പാപ്പയോടു പറഞ്ഞു. പപ്പയും യെസ് മൂളി.”
“ശെയ്.. നിന്റെ ബാഗ്രൗണ്ടിനെ കുറിച്ച് നിനക്ക് നേരത്തെ ഒരു സൂചന തരായിരുന്നു. എങ്കിൽ ഞാൻ നിന്നെ എന്തുമാത്രം ചിലവ് നടത്തിച്ചനെയെന്നോ.”
ബെഡിൽ നിന്നും എഴുന്നേറ്റ അവൾ എന്നെ ബാത്ത് റൂമിലേക്ക് തള്ളിക്കൊണ്ട് പറഞ്ഞു.
“അയ്യടാ.. അവന്റെ ഒരു ചിലവ്.. പോയി കുളിക്കടാ ചെക്കാ.”
അവൾ റൂമിൽ നിന്നും ഇറങ്ങി പോയി.
ആഹാരം കഴിക്കുമ്പോൾ അവളുടെ അച്ഛനും അമ്മയും ഒരുപാട് വിശേഷങ്ങൾ ചോദിച്ചു. അദിതിയും സംസാരിക്കുന്നുണ്ടായിരുന്നു. സംഗീത് അത്യാവിശ്യത്തിനു മാത്രം മിണ്ടും.
രാവിലെ എന്നെ വിളിച്ച് ഉണർത്തിയത് ആരോഹി ആണ്.
“എന്ത് ഉറക്കമാണെടാ ഇത്. എഴുന്നേറ്റേ.”
ബെഡിൽ എഴുന്നേറ്റിരുന്ന ഞാൻ കൈ മുകളിലേക്കുയർത്തി കോട്ടുവാ ഇട്ടു.
“സൂപ്പർ ഉറക്കം ആയിരുന്നു.”
“എങ്കിലേ കുളിച്ച് റെഡി ആയിക്കെ. ബ്രേക്ഫാസ്റ് കഴിച്ചിട്ട് നമുക്ക് ഇറങ്ങണം.”
എന്റെ ഉള്ളിൽ ആകാംഷ നിറഞ്ഞു.
“എവിടേക്ക്?”
“കുറച്ച് കറക്കം, പിന്നെ ഷോപ്പിംഗ്, പുറത്ത് നിന്നു ഫുഡ്, സിനിമ, വൈകുന്നേരം ബീച്ച്, എന്നിട്ട് തിരികെ വീട്ടിലേക്ക്.”
പെട്ടെന്ന് അവിടേക്ക് അദിതി കയറി വന്നു.
“എങ്കിൽ ഞാനും ഉണ്ട്.”
ആരോഹി ഒന്ന് ആലോചിക്കുന്ന പോലെ നടിച്ചിട്ട് പറഞ്ഞു.
“എങ്കിൽ നീയും കൂടിക്കോ..”
“ഓഹ്, ഇപ്പോൾ വരേണ്ടെന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ അങ്ങ് സമ്മതിച്ചേനെ.”
ഞാൻ അത് കേട്ട് ചിരിച്ചു.
കാപ്പി കുടിച്ച് കഴിഞ്ഞു വെളിയിലേക്ക് ഇറങ്ങുമ്പോൾ എന്ത് കാറിൽ പോകുമെന്നായിരുന്നു എന്റെ ഡൌട്ട്. പക്ഷെ ആരോഹിക്ക് ആ ഡൌട്ട്