അവൾ തിരിഞ്ഞ് നോക്കി.
“കാർ ഞാൻ ഓടിച്ചാലോ?”
അവൾ പെട്ടെന്ന് നടത്ത നിർത്തി. അദിതിയുടെ മുഖത്ത് ഒരു പരിഹാസ ചിരി ഉണ്ടായിരുന്നു അപ്പോൾ.
ആരോഹി ഒരു നിമിഷം ആലോചിച്ച ശേഷം താക്കോൽ എന്റെ നേരെ നീട്ടി.
ഞാൻ ചാവി വാങ്ങിക്കൊണ്ടു അദിതിയുടെ മുഖത്തേക്ക് ഒന്ന് നോക്കി.
അവൾ കണ്ണും മിഴിച്ച് നിൽക്കുകയാണ്. ഞാൻ ഒരു ചിരിയോടെ കാറിനടുത്തേക്ക് നടന്നു.
കാറിൽ കയറി കഴിഞ്ഞപ്പോൾ അദിതി ആരോഹിയോട് പറഞ്ഞു.
“ഞാൻ ഇത് സംഗീതേട്ടനോട് പറഞ്ഞു കൊടുക്കും കേട്ടോ.”
ആരോഹി ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
അവിടെ നിന്നും ഞനാണ് നേരെ കൊള്ളാം ബീച്ചിലേക്കാണ് പോയത്. ആരോഹി എനിക്ക് വഴി പറഞ്ഞു തന്നു. കോളജിൽ പഠിക്കുമ്പോഴേ ഞാൻ കൂട്ടുകാരുടെ ഒക്കെ കാർ ഓടിക്കുമായിരുന്നു. അതുകൊണ്ടു തന്നെ അത്യാവിശം നല്ല രീതിയിൽ തന്നെ ഞാൻ ഡ്രൈവ് ചെയ്യുമായിരുന്നു. ആ ഒരു ധൈര്യത്തിൽ ആണ് ഞാൻ ആരോഹിയിൽ നിന്നും ചാവി വാങ്ങിയതും.
അത്യാവിശം സ്പീഡിൽ തന്നെയാണ് ഞാൻ കാർ ഓടിച്ചത്. എന്റെ ഡ്രൈവിംഗ് ആരോഹിക്ക് ഇഷ്ടപ്പെടുകയും ചെയ്തു.
ബീച്ചിൽ ഞങ്ങൾ ഏകദേശം ഒരു മണിക്കൂറോളം ചിലവഴിച്ചു. ചേച്ചിയെയും അനിയത്തിയേയും നോക്കുമായി അത്യാവിശം വായി നോക്കിയാലും അവിടെ കിടന്ന് കറങ്ങുന്നുണ്ടായിരുന്നു. രണ്ടെണ്ണത്തിന്റെയും സംസാരവും ബഹളവും കേട്ടാലേ മനസിലാകും രണ്ടും അത് എന്ജോയ് ചെയ്യുന്നുണ്ടെന്ന്.
ആരോഹി ഐസ്ക്രീം വാങ്ങാൻ പോയ സമയത്ത് ഞാൻ അദിതിയോടു ചോദിച്ചു.
“അദിതിക്ക് കോളേജിൽ ലൗവർ ഒകെ ഉണ്ടോ?”
ആദ്യം എന്റെ ചോദ്യം കേട്ട് അവൾ ഒന്ന് പരുങ്ങി. എന്നിട്ട് പറഞ്ഞു.
“എനിക്കങ്ങനെ ഒന്നും ഇല്ല.”
“കള്ളം പറയല്ലേ നീ.. ചേച്ചിയെ പോലെ തന്നെ നീയും കാണാൻ സുന്ദരി ആണല്ലോ. അപ്പോൾ ആരെങ്കിലും കാണാതിരിക്കില്ല.”
അത് കേട്ടപ്പോൾ അവളുടെ മുഖം ഒന്ന് തെളിഞ്ഞു. എങ്കിലും പറഞ്ഞു.
“ഓഹ്.. ചേച്ചിയുടെ ഒക്കെ മുന്നിൽ ഞാൻ എന്ത് സുന്ദരി.”
“അതെന്താ അങ്ങനെ പറഞ്ഞത്?”
“ചേച്ചി കോളേജിൽ പഠിക്കുമ്പോൾ എത്ര ആൺപിള്ളേരാ പിറകെ നടന്നതെന്ന് അറിയാമോ?.. എന്റെ പിറകെ അത്രയ്ക്കൊന്നും ഇല്ല.”