ആരോഹി [ ne-na ]

Posted by

ഒരു കുസൃതി ചിരിയോടെ ജീന ഹരിസാറിനെ തോണ്ടി വിളിക്കുകയാണ്.

“ആരോഹി.. ഞാൻ അപ്പോഴേ പറഞ്ഞില്ലേ അവൾ ഒരു പാവം ആണെന്ന്. തോൽവി സമ്മതിച്ച്‌ കൊടുത്തത് കണ്ടോ?”

ആരോഹി ഒരു പുഞ്ചിരിയോടെ എന്റെ തൊട്ടിലിലേക്ക് തല ചായ്ച്ചു.

“അവൾ സാറിന്റെ ലൗവർ ആയിരിക്കുമോടാ.”

“കണ്ടിട്ട് അങ്ങനെ ആണെന്നാണ് തോന്നുന്നേ.”

“ചിലപ്പോൾ നമ്മളെ പോലെ ആയിരിക്കില്ലേഡാ?”

അതിനു എനിക്കൊരു ഉത്തരം ഇല്ലായിരുന്നു.

എന്തോ സംസാരിച്ച ശേഷം അവൾ തിരിഞ്ഞിരുന്നു മുടി ഉയർത്തുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. സാർ ഒരു മാലയെടുത്ത് അവളുടെ കഴുത്തിലേക്ക് കെട്ടി കൊടുത്തു.

എന്തുകൊണ്ടോ എന്റെയും ആരോഹിയുടെയും മുഖത്ത് ഒരുപോലെ പുഞ്ചിരി വിരിഞ്ഞു ആ കാഴ്ച കണ്ട്. ജീനയുടെ മുഖത്തെ സന്തോഷം ആയിരുന്നു എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്.

പെട്ടെന്ന് ഞങ്ങൾ രണ്ടുപേരുടെയും കണ്ണ് വിടർന്നു. ജീന ഹരി സാറിനെ കെട്ടിപ്പിടിച്ചിരിക്കുന്നു. ചുറ്റുമുള്ളവർ ശ്രദ്ധിക്കുന്നതിനാൽ സാറിന്റെ മുഖത്ത് എന്തോ ഒരു പരിഭവം പോലെ. അവർ തമ്മിൽ കെട്ടി പിടിച്ചത് കണ്ടപ്പോൾ ആരോഹിയുടെ മുഖത്ത് ഒരു നാണം പോലെയും.

ഇപ്പോൾ ജീന സാറിന്റെ തോളിൽ തല ചേർത്ത് പിടിച്ച് ഇരിക്കുകയാണ്. ആരോഹിയും അതുപോലെ തന്നെയാണ് എന്റെ അടുത്തും ഇരിക്കുന്നതും. ഞങ്ങൾക്ക് അവരെ അങ്ങനെ നോക്കി ഇരിക്കുന്നതിൽ എന്തോ ഒരു രസം തോന്നി. വല്ലാത്ത ഒരു അനുഭൂതി.

ആരോഹി എന്റെ കൈ വെള്ളയിൽ കൂടി വിരൽ ഓടിച്ച് കൊണ്ട് പറഞ്ഞു.

“ചിലപ്പോൾ ഇന്ന് അവളുടെ പിറന്നാൾ ആയിരുന്നിരിക്കും. സാർ ഗിഫ്റ് കൊടുക്കാഞ്ഞതിനാൽ ആയിരിക്കും അവൾ പിണങ്ങി ഇരുന്നത്. ആ മാല കൊടുത്തപ്പോൾ അവളുടെ സന്തോഷം കണ്ടില്ലേ.”

നാളെ ആരോഹിയും എന്നിൽ നിന്നും അങ്ങനെ ഒരു സമ്മാനം ആഗ്രഹിക്കുന്നുണ്ട് എന്നല്ലേ അവൾ പറയാതെ പറയുന്നത്.

പെട്ടെന്ന് അവർ രണ്ടുപേരും പാർക്കിനു വെളിയിലേക്ക് നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു.

“ഡാ.. അവർ രണ്ടുപേരുടെയും പ്രവർത്തികൾ കണ്ടുകൊണ്ടിരിക്കാൻ ഒരു രസമുണ്ട്. നമുക്ക് അവരുടെ പിന്നാലെ പോയല്ലോ.”

എന്റെ മനസിലും അത് തന്നെയായിരുന്നു ആഗ്രഹം. അവർ രണ്ടുപേരും റോഡിൽ ഇറങ്ങി കുറച്ച് ദൂരം നടന്ന് പിന്നിട്ടപ്പോൾ ഞാനും ആരോഹിയും ബൈക്കിൽ അവരെ സാവധാനം പിന്തുടർന്നു.

അവർ നേരെ ഒരു തട്ട് കടയിലേക്കാണ് പോയത്. ആരോഹിയുടെ മുഖത്ത് ഒരു ചിരി പടർന്നു.

“എന്റെ മനസ് അവർ നല്ലപോലെ മനസിലാക്കിയിട്ടുണ്ട്. വിശന്നിരിക്കുവായിരുന്നു ഞാനും.”

Leave a Reply

Your email address will not be published. Required fields are marked *