“നിന്റെ മുടിക്ക് ഒരുപാട് നീളമൊന്നും ഇല്ല. പക്ഷെ ഇളം ചെമ്പു നിറം കലർന്ന ആ മുടി ഇങ്ങനെ തിങ്ങി നിറഞ്ഞു കിടക്കുകയാണ്. നല്ല ഒതുങ്ങിയ ശരീരം ആണ് നിന്റേത്. പൊക്കത്തിനനുസരിച്ചുള്ള വണ്ണം മാത്രം, പിന്നെ…”
എന്റെ നോട്ടം അവളുടെ നെഞ്ചിൽ പതിച്ചു. അത് അവൾ കാണുകയും ചെയ്തു.
ഒരു ചെറു ചിരിയോടെ അവൾ പറഞ്ഞു.
“ഹമ്.. പറ..”
“നിന്റെ ഫ്രണ്ടും, ബാക്കും… നിന്റെ ശരീരത്തിന് അനുസരിച്ചുള്ളത്ര വലിപ്പമേ ഉള്ളു. സൈസ് കൂടുതലും ഇല്ല കുറവും ഇല്ല..”
അത് കേട്ടതും അവൾ പൊട്ടി ചിരിച്ചു.
“എന്നെ ഫുൾ ഒബ്‌സെർബ് ചെയ്തിട്ടുണ്ടല്ലോടാ. ഇനി എവിടെയൊക്കെ മറുക് ഉണ്ട് എന്നും കൂടി പറഞ്ഞാൽ മതി.”
“അത് നീ എനിക്ക് കാണിച്ച് തന്നിട്ടില്ലല്ലോ..”
അവളുടെ വിരലുകൾ എന്റെ ചെവിയിൽ അമർന്നു.
“ഡാ..ഡാ.. ചെക്കാ..”
ആ സമയത്താണ് അവളുടെ ഫോൺ ബെല്ലടിച്ചത്.
ഫോൺ എടുത്ത് നോക്കിയാ അവൾ പറഞ്ഞു.
“പപ്പാ ആണ്..”
അവൾ മാറി നിന്നു കുറച്ച് നേരം സംസാരിച്ചു. എന്നിട്ട് എന്റെ അടുത്തേക്ക് വന്നു പറഞ്ഞു.
“ഡാ.. ഇന്ന് നൈറ്റ് എനിക്ക് വീട്ടിലേക്ക് പോകണം.. നൈറ്റ് എന്നെ ഒന്ന് ബസ് കയറ്റി വിടണം നീ.”
“എന്താടി.. എന്തെങ്കിലും പ്രോബ്ലം?”
“ഏയ്.. പ്രോബ്ലം ഒന്നും ഇല്ല.. ഒന്ന് വീട്ടിൽ ചെല്ലുമോന്ന് പപ്പാ ചോദിച്ചു.”
ഒരു ചിരിയോടെ അവൾ കൂട്ടി ചേർത്ത്.
“മിക്കവാറും എന്തെങ്കിലും ബർത്ത് ഡേ സർപ്രൈസ് പപ്പാ ഒപ്പിച്ച് വച്ചിട്ടുണ്ടാകും.”
.
.
അന്ന് രാത്രി വീട്ടിലേക്ക് പോയ ആരോഹിയെ പിന്നെ ഇന്നാണ് ഞാൻ കാണുന്നത്. അതും പെണ്ണ് കാണൽ കഴിഞ്ഞു വീട്ടുകാർ കല്യാണം ഉറപ്പിച്ചു എന്നൊരു വാർത്തയും ആയി.
ബൈക്കിൽ എന്റെ ദേഹത്ത് പറ്റിച്ചേർന്നിരിക്കുന്ന ആരോഹിയുടെ ശരീരത്തിന്റെ ചൂട് എനിക്ക് അറിയാൻ കഴിയുന്നുണ്ട്. കഴിഞ്ഞ കുറച്ച് നിമിഷങ്ങളിൽ ഞാൻ മനസിലാക്കി എത്രത്തോളം അവൾ എനിക്ക് പ്രിയപ്പെട്ടവൾ ആണെന്ന്. അത് മനസിലാക്കുവാൻ അവളുടെ വിവാഹം ഉറപ്പിക്കുന്നത് വരെ എനിക്ക് കാത്തിരിക്കേണ്ടി വന്നു.
എന്റെ മനസിനുള്ളിൽ ഒരു യുദ്ധം തന്നെ നടക്കുകയായിരുന്നു. ശരിയും തെറ്റും തമ്മിലുള്ള ഒരു യുദ്ധം.