ആരോഹി [ ne-na ]

Posted by

“മോള് അവനോടു നിന്റെ ഇഷ്ട്ടം പറയണം. അല്ലെങ്കിൽ എന്നെങ്കിലും ഒരിക്കൽ പറയാതിരുന്നത് തെറ്റായി പോയി എന്ന തോന്നുന്ന നിമിഷം പിന്നിലേക്ക് പോകാൻ കഴിയാത്തത്ര ദൂരം നമ്മുടെ ജീവിതം സഞ്ചരിച്ചിട്ടുണ്ടാകും. പിന്നീടൊരിക്കലും മനസമാധാനത്തോടെ ഒരു ജീവിതം നയിക്കുവാൻ മോൾക്ക് കഴിഞ്ഞെന്ന് വരില്ല.”

ആരോഹി ശ്രീജയുടെ മുഖത്തേക്ക് നോക്കി.

“ഞാൻ ഈ ഒരു അവസ്ഥ കടന്ന് വന്നതാണ് മോളെ.. പറയാതെ പോയൊരു വാക്കിന്റെ പേരിൽ ഇപ്പോൾ ജീവിക്കുന്ന ജീവിതം സന്തോഷത്തിന്റേതാണോ ദുഖത്തിന്റേതാണോ എന്ന് തിരിച്ചറിയാൻ കഴുകയാത്ത ഒരു അവസ്ഥ ഉണ്ട്. ചിലപ്പോൾ നമുക്ക് ജീവിതം തന്നെ അവസാനിപ്പിക്കാൻ തോന്നിപ്പോകും ചില നിമിഷങ്ങളിൽ.”

നിറഞ്ഞ കണ്ണുകളോടെ ശ്രീജ ആരോഹിയുടെ റൂമിൽ നിന്നും പുറത്തേക്ക് നടന്നു.

..

കൊല്ലം ചിന്നക്കടയിൽ ബസ് ഇറങ്ങിയ ഞാൻ വാച്ചിലേക്ക് ഒന്ന് നോക്കി. സമയം നാലര ആകുന്നതേ ഉള്ളു. ആരോഹിയോട് അഞ്ചു മണിക്ക് എത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്.

എന്നോടൊപ്പം രണ്ടുപേർ കൂടി കൊല്ലത്ത് ബസ് ഇറങ്ങിയിരുന്നു. അവരെയൊക്കെ  വിളിച്ച് കൊണ്ട് പോകാനും ആരോ കാത്തു നിൽപ്പുണ്ടായിരുന്നു. ബസ് ഇറങ്ങിയ ഉടനെ അവർ അവിടെ നിന്നും പോയി. എന്റെ കണ്ണുകൾ ചുറ്റും ഒന്ന് പരതി. എന്റെ മനസ് ആഗ്രഹിച്ചത് എന്റെ കണ്ണുകൾ കണ്ടെത്തുക തന്നെ ചെയ്തു.

ഒരു ചെറിയ ചായക്കട. ആരോഹി വരുവാൻ ഇനിയും സമയം ഉണ്ട്. ഒരു ചായ കുടിക്കാം.

കൈയിലെ ബാഗുമായി ചായക്കടയിലേക്ക് നടന്നു. റോഡിൽ അങ്ങിങ്ങായി ആളുകൾ പ്രത്യക്ഷ പെട്ട് തുടങ്ങിയിട്ടുണ്ട്. ഇത്തിരി പ്രായം ഉള്ള ഒരാളുടെ ചായക്കട ആയിരുന്നു. അവിടെ കിടന്ന ഒരു കസേരയ്ക്ക് മുകളിലേക്ക് ബാഗ് വച്ച് ഒരു ചായക്ക് പറഞ്ഞു. നിമിഷങ്ങൾക്കകം നല്ല ചൂട് ചായ കിട്ടുകയും ചെയ്തു.

രാവിലത്തെ ചെറു കുളിരിൽ ചൂട് ചായ ഊതി ആറ്റി കുടിക്കുമ്പോൾ ചിന്തകൾ വീണ്ടും പിറകിലേക്ക് പറന്നു.

ആരോഹിയുടെ കല്യാണം ഉറപ്പിച്ചത് അരിഞ്ഞത് മുതൽ മനസ്സിൽ നിരാശ നിറഞ്ഞ് തുടങ്ങിയിരുന്നു. പ്രിയപ്പെട്ടത് കണ്മുന്നിൽ നിന്നും ഏതു നിമിഷവും നഷ്ടപ്പെട്ടേക്കാവുന്ന ഒരു അവസ്ഥ. ഓരോ ദിവസവും ഓഫീസിലേക്ക് പോകുമ്പോഴും അവൾക്ക് മുന്നിൽ സന്തോഷം അഭിനയിക്കുകയായിരുന്നു. ഒരു പരുതിവരെ അതിൽ വിജയിക്കുകകയും ചെയ്തു. അവളും സന്തോഷവതിയായി തന്നെ കാണപ്പെട്ടു. പക്ഷെ ഇപ്പോൾ കൂടുതൽ സമയവും അവൾ ചിന്തകളുടെ ലോകത്ത് ആണ്.

വെള്ളിയാഴ്ച കുറച്ച് ദിവസത്തെ ലീവ് എടുത്ത് ആരോഹി നാട്ടിൽ പോകുമെന്ന് എന്നോട് നേരത്തെ തന്നെ പറഞ്ഞിരുന്നു. കല്യാണത്തിന്റ എന്തോ ആവിശ്യങ്ങൾക്ക് ആണെന്ന് ഞാനും കരുതി.

വൈകുന്നേരം അവളെ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ട് പോയത് ഞാൻ

Leave a Reply

Your email address will not be published. Required fields are marked *