കമ്പം, തേനി വഴി തമിഴ്നാട്ടിൽ കയറി കൊടൈക്കനാലിലേക്ക് പോകാനായിരുന്നു ഞങ്ങളുടെ പ്ലാൻ.
കാർ ഓടിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ ഞാൻ ഇടക്കിടക്ക് അവളുടെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു. അത് അവളുടെ ശ്രദ്ധയിലും പെട്ടു.
“എന്താടാ ഇടക്കിടക്ക് എന്നെ നോക്കുന്നത്.”
“ഇന്ന് കണ്ണൊക്കെ എഴുതിയിട്ടുണ്ടല്ലോ. അതുകൊണ്ടു നോക്കി പോയതാണ്.”
അവളുടെ മുഖത്ത് ചെറുതായി നാണം വിരിഞ്ഞു.
“നീയല്ലേ പറഞ്ഞത് കണ്ണെഴുതിയാൽ എന്നെ കാണാൻ കുറച്ച് കൂടി ഭംഗി ഉണ്ടാകും എന്ന്.”
ഞാൻ ഒന്ന് ചിരിച്ചു.
“അത് സത്യമല്ലേ.. ചുന്ദരി ആയിട്ടുണ്ട് എന്റെ കൊച്ച്.”
കാറിന്റെ വേഗത കൂടുന്നത് കണ്ട് അവൾ പറഞ്ഞു.
“ഡാ.. പതിയെ പോയാൽ മതി നമുക്ക്.. വൈകിട്ട് അവിടെ എത്തിയാൽ മതി.”
ഞാൻ കാറിന്റെ വേഗത കുറച്ചു. ആരോഹിയുടെ ആഗ്രഹം ആണ് ഈ യാത്ര.. എല്ലാം അവളുടെ ഇഷ്ടത്തിന് വിടുന്നു.
ഇടക്കെപ്പോഴോ ശ്രദ്ധിച്ചപ്പോൾ അവളുടെ മുഖം മ്ലാനമായിരിക്കുന്നു.
“എന്ത് പറ്റി ആരോഹി, മുഖം എന്താ വല്ലാണ്ടിരിക്കുന്നത്.”
അവൾ എന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.
“ആദ്യായിട്ടാണ് ഞാൻ പാപ്പയോടു കള്ളം പറയുന്നത്. ഓഫീസിലേക്ക് എന്നും പറഞ്ഞാണ് ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയത്.”
ഞാൻ കാറ് സൈഡിലേക്ക് ഒതുക്കി.
“നിനക്ക് അങ്ങനെ ഒരു വിഷമം ഉണ്ടെങ്കിൽ നമുക്ക് ഈ യാത്ര വേണ്ടെന്ന് വയ്ക്കാം.”
അവൾ ഗിയറിൽ ഇരിക്കുന്ന എന്റെ കൈയിലേക്ക് പിടിച്ചു.
“വേണ്ട.. ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ് ഈ യാത്ര… നീ കാറ് എടുക്ക്.”
പിന്നെയും കുറച്ച് സമയത്തേക്ക് അവളുടെ മുഖം മ്ലാനം ആയിരുന്നു. പക്ഷെ കുട്ടിക്കാനം കഴിഞ്ഞപ്പോഴേക്കും അവളുടെ മുഖം തെളിഞ്ഞ് വന്നു. അത്രക്ക് മനോഹാരിത ആയിരുന്നു ആ വഴിയിൽ പ്രകൃതി ഞങ്ങൾക്കായി ഒരുക്കി വച്ചിരുന്നത്. തേയിലത്തോട്ടങ്ങളും, മലംചെരുവുകളുമൊക്കെ മനോഹരം ആയിരുന്നു അവിടം. ആരോഹി നിർത്തണമെന്ന് പറഞ്ഞിടത്തൊക്കെ ഞാൻ കാർ നിർത്തി. ഒരുപാട് ഫോട്ടോസ് എടുത്തു. ഞാനും അവളും മാറിയും തിരിഞ്ഞും ആണ് കാർ ഓടിച്ചത്. ആ നനുത്ത കാലാവസ്ഥയിൽ നിന്നും കമ്പം തേനി പിന്നിട്ടപ്പോൾ ഞങ്ങൾ ചൂടിന്റെ കാഠിന്യം അറിഞ്ഞു. കാറിൽ എസി ഉണ്ടായിരുന്നതിനാൽ ഞങ്ങൾ അതിൽ നിന്നും രക്ഷപെട്ടു.സാവധാനം ഉള്ള യാത്ര ആയിരുന്നതിനാൽ വൈകുന്നേരം ആയപ്പോഴാണ് ഞങ്ങൾ കൊടൈക്കനാലിലേക്കുള്ള ഹൈറേൻജ് കയറി തുടങ്ങിയത്. ഹൈറേൻജ് കയറി തുടങ്ങിയപ്പോഴേക്കും ഞങ്ങൾ എസി ഓഫ് ചെയ്തിരുന്നു. ഹൈറേൻജ് പകുതി