ഉണ്ടെന്നു. രാകേഷേട്ടന്റെയിൽ നിന്നു അവൾക്ക് ആവശ്യത്തിലേറെ കിട്ടി. വെള്ളിയാഴ്ചക്ക് മുൻപ് എല്ലാം തിരുത്തി പുതിയ റിപ്പോർട്ട് സബ്മിറ് ചെയ്യണമെന്ന വാർണിംഗും. അന്നാണ് ആരോഹി കരയുന്നത് ഞാൻ ആദ്യമായി കാണുന്നത്. ആരെയും ആകർഷിക്കുന്ന അവളുടെ മുഖത്തിന്റെ ശോഭ ആ മിഴികളിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുള്ളിക്കൊപ്പം ഇല്ലാതാകുന്നത് ഞാൻ അറിഞ്ഞു. വാടിത്തളർന്ന മുഖത്തോടെ ഇരിക്കുന്ന അവളെ ആശ്വസിപ്പിക്കേണ്ടത് എന്റെ കടമ ആണെന്ന് എനിക്ക് തോന്നി. കാരണം അവളെ അവൾക്ക് കൂട്ടുകാരനെന്നു പറയാൻ ഞാൻ ഒരാളെ ഉള്ളു.
ഞാൻ അവളോടൊപ്പം കാബിനിലേക്ക് നടക്കുമ്പോൾ അവളുടെ പിറകെ നടന്നു മടുത്ത ചിലർ അവളെ കുത്തി നോവിക്കാനായി അഹങ്കാരത്തിനു കിട്ടിയതെന്നൊക്കെ ഉള്ള രീതിയിലുള്ള കമെന്റുകൾ അവൾ കേൾക്കെ പറയുന്നുണ്ടായിരുന്നു. അതവളെ കൂടുതൽ വേദനിപ്പിക്കുണ്ടെന്നു മുഖഭാവം കണ്ടാൽ അറിയാം.
ആരോഹിക്കൊപ്പം കാബിനിൽ എത്തിയ ഞാൻ അവളെ എന്തൊക്കെയോ പറഞ്ഞു ആശ്വസിപ്പിച്ചു. പിന്നെ രാജേഷേട്ടനെ കണ്ടു വെള്ളിയാഴ്ചക്ക് മുൻപ് വർക്ക് തീർക്കാൻ അവളെ സഹായിക്കാനുള്ള അനുമതിയും വാങ്ങി.
അന്ന് തൊട്ടു ഇന്ന് വെള്ളിയാഴ്ച ആകുന്നതുവരെ നിന്നു തിരിയാനുള്ള സമയം ഇല്ലാതെ ഉള്ള ജോലിയിൽ ആയിരുന്നു ഞങ്ങൾ രണ്ടുപേരും. രാവിലെ ഓഫീസിൽ എത്തിയ ഞാൻ ആരോഹിയുടെ കാബിനിലേക്ക് നോക്കി. അവൾ എത്തിയിട്ടില്ല. വരാനുള്ള സമയം ആകുന്നതേ ഉള്ളു. കുറച്ച് സമയം കഴിഞ്ഞപ്പോൾ അവൾ ദൂരെ നിന്നും നടന്ന വരുന്നത് ഞാൻ കണ്ടു. ചില ദിവസങ്ങളിൽ അവൾ നല്ല മോഡേൺ ആയിട്ടുള്ള ഡ്രെസ്സുകൾ ആണ് ഇടാറുള്ളത്. അന്നത്തെ ദിവസം ഓഫീസിലെ വായി നോക്കികളെല്ലാം അവളുടെ കാബിൻ ചുറ്റിപറ്റി തന്നെ കാണും. ഇന്നും അത്തരത്തിൽ ഉള്ള ഒന്നായിരുന്നു. ഒരു നീല ജീൻസും വെള്ള സ്ലീവ് ലെസ്സ് ടോപ്പും.
രണ്ടു മൂന്നു ദിവസമായി അവളുടെ മുഖത്ത് നിന്നും അപ്രത്യക്ഷമായ പുഞ്ചിരി ഇന്ന് എനിക്ക് വീണ്ടും കാണാൻ കഴിഞ്ഞു. കുറച്ചു വർക്ക് കൂടിയേ ബാക്കി ഉള്ളു. ഇന്ന് തന്നെ എല്ലാം സബ്മിറ് ചെയ്യാൻ കഴിയും.. അതിന്റേതാണ് ആ മുഖത്തെ സന്തോഷം എന്ന് എനിക്കറിയാം.
ആരോഹി എന്റെ കാബിനു മുന്നിൽ എത്തിയപ്പോൾ ഞാൻ അവൾ കേൾക്കാനായി പറഞ്ഞു.
“ഇന്ന് കുറച്ചു സന്തോഷത്തിൽ ആണല്ലോ..”
അവിടെ വന്ന നാളുമുതൽ എന്നെ ആകർഷിച്ചിരുന്ന നുണക്കുഴികൾ പുഞ്ചിരിക്കൊപ്പം ആ കവിളുകളിൽ തെളിഞ്ഞു.
“താങ്ക്സ് ഉണ്ട് കേട്ടോ.. ആയുഷ് എന്നെ ഹെല്പ് ചെയ്തില്ലായിരുന്നെങ്കിൽ ഞാൻ ശരിക്കും പെട്ട് പോയേനെ.”
“താങ്ക്സ് ഒക്കെ അവിടെ ഇരിക്കട്ടെ.. എനിക്ക് ഈ സഹായത്തിനു പകരമായി ചെലവ് നടത്തിയേ പറ്റുള്ളൂ.”