ആശയ്ക്ക് ഒന്ന് അപ്ൻപുക്ക് ഒന്ന് [Stone Cold]

Posted by

വല്ലാത്ത നിരാശയിൽ മുഖം തിരിച്ചു രേഷ്മ അടുക്കള വഴി വീടിനുള്ളിൽ കയറി പോകുന്നത് ഓമന നോക്കി നിന്നു..

പണ്ടൊക്കെ ഈ ദിവസം എന്തായിരുന്നു അവളുടെ സന്തോഷം.. അല്ലേലും സ്വന്തം പിറന്നാൾ ദിവസം ആർക്കാ സന്തോഷം ഇല്ലാതെ ഉള്ളത്.. സാദ ഒരു വീട്ടമ്മ ആയ തനിക്കു സ്നേഹം നിറച്ചു ചാലിച്ച അവൾക്ക് ഇഷ്ടം ഉള്ള ഭക്ഷണം ഉണ്ടാക്കി കൊടുക്കാൻ മാത്രം ആയിരുന്നു പറ്റിയിരിന്നതു.. എന്നാൽ അവളുടെ അച്ഛനും ചേട്ടനും മത്സരിച്ചു അവൾക്ക് ഇഷ്ടം ഉള്ളത് ഒക്കെ അന്നേ ദിവസം വാങ്ങി കൊടുത്തിരുന്നു..

പിന്നെ അവളുടെ ജീവിതത്തിലേക്ക് അവൾ തന്നെ തിരഞ്ഞെടുത്ത ഹരി വന്നു കയറിയപ്പോ ഞങ്ങളുടെ ഒക്കെ പിറന്നാൾ സമ്മാനം രണ്ടാം തരം ആയി പോയിരിന്നു..

ഇന്നിപ്പോ വർഷം മൂന്നു നാലു കഴിഞ്ഞു അവളുടെ ഇന്നേ ദിവസം ഉള്ള സന്തോഷം മുഖത്തു നിന്നു മാഞ്ഞിട്ട് ഇപ്പൊ കൂടി താൻ കണ്ടത് ആണല്ലോ.. ചിലപ്പോ രാത്രി മുഴുവൻ പഴയാ ഓർമ്മകൾ ഓർത്തു ഇരുന്നു കാണും അല്ലെങ്കിൽ രാത്രി മുഴുവൻ കരഞ്ഞു കാണും..

ഓമന കുറച്ചു മിനുട്ടുകൾ കൊണ്ട് മകളുടെ ജീവിതം തന്റെ ജീവിതവും ആയിട്ട് ഒരു തരതമ്യ പെടുത്തി നോക്കിയിട്ട് കൊച്ചു മോനെ കുളിപ്പിച്ച് ഒരുക്കാൻ ഉള്ള കാര്യങ്ങളിൽ കടക്കാൻ ഒരുങ്ങുമ്പോ ആണ്.. അപ്പു കുട്ടൻ ഓമനയുടെ ഫോണും കൊണ്ട് അവളുടെ അടുത്തേക്ക് വരുന്നത്..

എന്തോ ദേഷ്യത്തിൽ രേഷ്മയുടെ ഭർത്താവ് ഹരി എറിഞ്ഞു അല്പം സ്ക്രീൻ തകർന്ന ഫോണിൽ അവൻ എന്തോ നോക്കി കൊണ്ടിരുന്നപ്പോൾ ആണ് ആരോ വിളിച്ച മിസ്സ്ഡ് കാൾ കണ്ടത്.. തന്നേ അപ്പു ആരാ വിളിച്ചത് എന്ന് നോക്കട്ടെ എന്ന് പറഞ്ഞു ഓമന ഫോൺ കയ്യിൽ വാങ്ങി നോക്കി..

Leave a Reply

Your email address will not be published. Required fields are marked *