ആശയ്ക്ക് ഒന്ന് അപ്ൻപുക്ക് ഒന്ന് [Stone Cold]

Posted by

ഇങ്ങു താ ഞാൻ നോക്കി പറയാം എന്ന് പറഞ്ഞു അപ്പു അമ്മുമ്മയുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി.. അമ്മേ ഇത് ഹർഷൻ മാമൻ വിളിച്ചതാ.. എന്ന് പറഞ്ഞു അപ്പു പിന്നെയും ഫോണിൽ കളിച്ചു കൊണ്ടിരുന്നു..

ഹർഷൻ… മകന്റെ കൂട്ടുകാരൻ ഇപ്പോളത്തെ അന്നദത്താവ്.. ഓമന തന്റെ ജീവിതത്തിലെ മറ്റൊരു അദ്ധ്യായം കൂടി നിമിഷങ്ങൾ കൊണ്ട് കവർ ചെയ്തു അപ്പൂട്ടനെ കുളിപ്പിക്കാൻ ബാത്‌റൂമിൽ കയറ്റി..

തല കുളിപ്പിക്കാതെ കയ്യും കാലും നനഞ്ഞ തുണി കൊണ്ട് തുടച്ചു എടുത്തു തോർത്ത്‌ ഉടുപ്പിച്ചു നിർത്തി ഓമന അപ്പുന്റെ ഡ്രസ്സ്‌ എടുക്കാൻ രേഷ്മയുടെ വീട്ടിലേക്ക് ഇറങ്ങി ചെന്നപ്പോ ആരും ഉള്ളതായി തോന്നിയില്ല..

ഡീ കൊച്ചേ… ഡീീ.. മ്മ്മ്മ്… രേഷ്മയുടെ മൂളൽ.. ഡീീ മോളെ.. എവിടെയാ നീ.. ഉള്ളിൽ ഒരു അങ്ങലാപ്പു കയറി ഓമന മുറികളിൽ ഒക്കെ നോക്കി മുന്നോട്ട് നടന്നപ്പോ ആണ് രേഷ്മ അടുക്കളയിൽ നിന്ന് എത്തി നോക്കുന്നത്..

അമ്മ എന്നാ തിരയുന്നത് എന്ന് ചോദിച്ചു കൊണ്ട് രേഷ്മ അടുക്കളയിൽ നിന്ന് എത്തി നോക്കുന്നത്.. ഒരു ബ്ലാക്ക് ടീഷർട്ടും നിറം മങ്ങിയ ട്രാക്ക് പാന്റ് ആണ് രേഷ്മയുടെ വേഷം കുളിച്ചിട്ടില്ല എണീറ്റ പടുതി തന്നേ കോലം.. മുഖതിന് ഇരുവശവും വീണു കിടക്കുന്ന മുടിയും നെറ്റിയിൽ പടർന്ന സിന്ദൂരവും കണ്ണിൽ നിന്നു കവിളിലേക്ക് പടർന്ന കണ്മഷിയും ഒക്കെ ആയി ഒരു പൂർണയായ വീട്ടമ്മയെ പോലെ മകൾ തന്നേ നോക്കി നിക്കുന്നത് കണ്ട ഓമന ഒരു നിമിഷം തന്നെ തന്നേ അവളിൽ കണ്ടു…

ഞാൻ അവനെ ഇടിക്കാൻ ഉള്ള ഡ്രസ്സ്‌ എടുക്കാൻ വന്നതാ.. അല്ല നീ എവിടെ ആരുന്നു.. ഓമന ഉള്ളിലെ ഭയം അടക്കി രേഷ്മയോട് ചോദിച്ചു.. ഞാൻ ഇന്നലെ വാങ്ങിയ ജൂസ് കുറച്ചു കുടിക്കുവാരുന്നു അമ്മയ്ക്ക് വേണോ എന്ന് ചോദിച്ചു തന്റെ നേരെ ജൂസ് കുപ്പി ഉയർത്തി രേഷ്മ കാണിച്ചപ്പോൾ ഓമന വേണ്ട എന്ന് പറഞ്ഞു… വേണ്ട.. അമ്മേ അലമാരയിൽ ഇരിപ്പുണ്ട് അവന്റെ ഡ്രസ്സ്‌ എന്ന് പറഞ്ഞു രേഷ്മ അടുക്കളയിലേക്ക് തിരിഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *