ശ്രുതി : ശെരി വരാം പോരെ…
അഖിൽ പതിയെ അവളെ ബൈക്കിൽ കയറ്റിയ ശേഷം ബൈക്ക് മുന്നോട്ട് എടുത്തു
ശ്രുതി : ടാ സത്യമായും നീ എഴുതിയല്ലോ അല്ലെ..എന്നെ പറ്റിക്കാൻ പറഞ്ഞത് ഒന്നുമല്ലല്ലോ
അഖിൽ : എഴുയെടി…ഞാൻ എന്തിനാ നിന്നെ പറ്റിക്കുന്നെ
ശ്രുതി : ഇന്ന് പോയിട്ടു നല്ലത് പോലെ പഠിച്ചോണം.. നാളെ ഗ്രാമറാ അറിയാല്ലോ
അഖിൽ : ഗ്രാമർ ആണെടി പ്രശ്നം…
ശ്രുതി : ഒരു പ്രശ്നവും ഇല്ല ഏറ്റവും എളുപ്പം ഗ്രാമറാ പെട്ടെന്ന് ജയിക്കാം, എല്ലാത്തിനും ഓപ്ഷൻ ഉണ്ടാകും..
അഖിൽ : നീ പറയുന്നത് അല്ലെ
ശ്രുതി : അല്ലടാ സത്യം…
*************
പരീക്ഷയുടെ അവസാന ദിവസം ശ്രുതി പതിവ് പോലെ അഖിലിന് വേണ്ടി കാത്തിരിക്കുകയായിരുന്നു
“ശ്രുതി എന്താ ഇവിടെ ”
പെട്ടെന്ന് തന്നെ ശ്രുതി മുന്നിലേക്ക് നോക്കി അത് ദേവി മിസ്സ് ആയിരുന്നു
ദേവി : തനിക്ക് എക്സാം ഇല്ലല്ലോ പിന്നെ എന്താ ഇവിടെ
ശ്രുതി : അത് മിസ്സ്…
ദേവി : താൻ ആ അഖിലിന്റെ കൂടെ വന്നതാണോ
ശ്രുതി : അതെ മിസ്സ്… അവനെ ഹെൽപ് ചെയ്യാൻ
ദേവി : എന്ത് ഹെൽപ് താൻ ഇവിടെ വന്നിട്ട് അവന് എന്ത് ഹെൽപ് കിട്ടാനാ… 😡 നശിക്കാൻ തന്നെയാ ശ്രുതിയുടെ തീരുമാനം അല്ലെ
ശ്രുതി : എന്താ മിസ്സ് ഇങ്ങനെയൊക്കെ പറയുന്നെ
ദേവി : പിന്നെ എന്താ പറയേണ്ടേ… താൻ നല്ല കൊച്ചായിരുന്നില്ല ഇപ്പോൾ കണ്ട ക്രിമിനൽ മൈൻഡ് ഉള്ളവരുടെ കൂടെയല്ലേ ഏത് നേരവും