💞ആയിരം കണ്ണുമായി 10 [Fang leng]

Posted by

ശ്രുതി : അഖിൽ അങ്ങനെയൊന്നും അല്ല മിസ്സേ… ഞാൻ അവനെ എക്സാമിന് ഹെൽപ് ചെയ്തിരുന്നു.. ഒരു സപ്പോർട്ടിന് വേണ്ടിയാ

 

ദേവി : എന്ത് സപ്പോർട്ട്… അവനൊക്കെ റാങ്ക് വാങ്ങാൻ പോകുവല്ലേ… തനി ക്രിമിനൽ

 

ശ്രുതി : എന്താ മിസ്സേ ഇങ്ങനെ പറയുന്നെ അവനിപ്പോൾ ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ലല്ലോ….

 

ദേവി : തനിക്ക് അവനെ പറ്റി എന്തെങ്കിലും അറിയാമോ… അവന്റെ പഴയ കോളേജിലെ ട്യൂട്ടറെ ഈ ഇടയ്ക്ക് ഞാൻ കണ്ടിരുന്നു അവന്റെ കാര്യങ്ങൾ എല്ലാം ഞാൻ അറിഞ്ഞു.. ഒരു വഴിയും ഇല്ലാത്തത് കൊണ്ടാ അവര് അവനെ അവിടുന്ന് പുറത്താക്കിയെ..ഇതൊക്കെ നേരത്തെ അറിഞ്ഞെങ്കിൽ എന്റെ ക്ലാസ്സിൽ ഇരുത്താൻ ഞാൻ സമ്മതിക്കില്ലായിരുന്നു…

 

ശ്രുതി : ഇപ്പൊ അവൻ അങ്ങനെയൊന്നും അല്ല മിസ്സേ… എല്ലാവർക്കും ഒരു സെക്കന്റ്‌ ചാൻസ് കൊടുക്കണ്ടേ… ആരും സപ്പോർട്ട് ചെയ്തില്ലെങ്കിൽ പഴയതിനെക്കാൾ മോശമാകും… എല്ലാവരും ഇങ്ങനെ മോശമാണ് എന്ന മുൻവിധിയോടെ പെരുമാറിയാൽ അവൻ അങ്ങനെയല്ലേ ആകുള്ളു

 

ദേവി : നിനക്ക് എന്താ ശ്രുതി പറഞ്ഞാൽ മനസ്സിലാകില്ലേ… അവന്റെ കൂടെ നടന്ന് എന്തെങ്കിലും പറ്റിയാൽ

 

ശ്രുതി : ഒന്നും പറ്റില്ല…

 

ദേവി : തന്നോട് പറഞ്ഞിട്ട് കാര്യമില്ല… ഞാൻ വീട്ടിൽ വിളിക്കാം

 

ശ്രുതി : അഖിൽ എന്റെ ബന്ധുവാ വീട്ടിൽ പറഞ്ഞിട്ട് തന്നെയാ ഞാൻ വന്നെ

 

ദേവി : ബന്ധുവോ…

 

ശ്രുതി : എന്റെ മാമന്റെ മോനാ…അതുകൊണ്ടാ ഹെൽപ് ചെയ്യുന്നെ.. അവൻ ഒരു പ്രശ്നവും ഉണ്ടാക്കില്ല ഉറപ്പ്

Leave a Reply

Your email address will not be published. Required fields are marked *