💞ആയിരം കണ്ണുമായി 10 [Fang leng]

Posted by

 

അഖിൽ : എടി നീ… മിസ്സ്‌ പൊക്കും കേട്ടോ…

 

ശ്രുതി : അതപ്പോഴല്ലേ… തല്ക്കാലം മാമന്റെ മോൻ വാ കഴിക്കാം😁

 

**************

 

എക്സാം കഴിഞ്ഞു ഒരാഴ്ചക്ക്‌ ശേഷം

 

ശ്രുതി : അടുത്ത മാസം ഫസ്റ്റ് തന്നെ എക്സാം റിസൾട്ട്‌ വരുമെന്നാ കേട്ടെ

 

അഖിൽ : നീ ഒന്ന് പോയേ പേടിപ്പിക്കാതെ

 

ശ്രുതി : നന്നായിട്ട് എഴുതിയിട്ടുണ്ടെങ്കിൽ ഒരു പേടിയും വേണ്ട ഇല്ലെങ്കിൽ പേടിക്കണം 🤨

 

രണ്ട് പേരും ഇവിടെ തന്നെ നിൽക്കാനാണോ പ്ലാൻ ക്ലാസ്സ്‌ ഇപ്പൊൾ തുടങ്ങും വന്നേ രണ്ടെണ്ണവും…

 

ലക്ഷ്മി അവിടേക്ക് എത്തി രണ്ടുപേരെയും വിളിച്ചുകൊണ്ട് മുന്നോട്ട് നടന്നു…

 

ക്ലാസ്സിൽ

 

ലക്ഷ്മി : എന്താടി ഇത്രയും സംസാരിക്കാൻ അല്പം കൂടുന്നുണ്ട് കേട്ടോ

 

ശ്രുതി : ഒന്നുമില്ലെടി… എക്സാം റിസൾട്ടിനെപറ്റി സംസാരിക്കുവായിരുന്നു അടുത്ത മാസം വരുമെന്നാ കേട്ടത്

 

ലക്ഷ്മി : അയ്യേ അതായിരുന്നോ പറഞ്ഞോണ്ട് നിന്നത് ഞാൻ കരുതി വല്ല പ്രണയ സല്ലാപവും ആയിരിക്കുമെന്ന്

 

ശ്രുതി : ദേ നീ ഉണ്ടല്ലോ…

 

ലക്ഷ്മി : എന്താ മോൾക്ക് അതൊന്നും ഇഷ്ടമല്ലേ…

 

ശ്രുതി : എന്റെ ഇഷ്ടം അവിടെ നിക്കട്ടെ… പ്രണയ സല്ലാപം ആണെന്നല്ലേ നീ കരുതിയെ എന്നിട്ട് നീ എന്തിനാ ഇടയിൽ വന്നു കയറിയെ 🧐

 

ലക്ഷ്മി : ഞാൻ കയറും അങ്ങനെ നീ സല്ലപിക്കണ്ട.. 😤

 

ശ്രുതി : അത്ര അസൂയ കൊള്ളിലല്ലോ 🤨

 

ലക്ഷ്മി : അസൂയ നിന്റെ… എനിക്കും ആളുണ്ട് കേട്ടോ…

 

ശ്രുതി : എനിക്ക് തോന്നി… കുറച്ച് ദിവസമായിട്ട് നിന്റെ സ്വഭാവത്തിനെല്ലാം നല്ല മാറ്റമുണ്ട്… ആരാടി ആള്

Leave a Reply

Your email address will not be published. Required fields are marked *