💞ആയിരം കണ്ണുമായി 10 [Fang leng]

Posted by

 

ലക്ഷ്മി : പറയാറായിട്ടില്ല… 🙄

 

ശ്രുതി : ദേ ലക്ഷ്മി

 

ലക്ഷ്മി :നമ്മുടെ ക്ലാസ്സിൽ ഉള്ള ആളൊന്നും അല്ല എന്താ പോരെ

 

ശ്രുതി : ആരാന്ന് പറ…

 

ലക്ഷ്മി :അത് നമ്മുടെ… കെവിൻ ചേട്ടൻ ഇല്ലേ 🤗

 

ശ്രുതി : ഏത് കെവിൻ ചേട്ടൻ

 

ലക്ഷ്മി : പോളിറ്റിക്സിലെ

 

ശ്രുതി : എനിക്ക് അറിയില്ല…

 

ലക്ഷ്മി : നീ കണ്ടിട്ടുണ്ട്… നല്ല ഹൈറ്റ് ഒക്കെ ഉള്ള ബാസ്കറ്റ്ബോൾ ടീമിലൊക്കെ ഉണ്ട്…

 

ശ്രുതി : ഓഹ് ഓർമ്മകിട്ടി… ഇതെപ്പോഴാടി

 

ലക്ഷ്മി : സോഷ്യൽ ക്ലബ്ബിൽ ചേട്ടൻ ഉണ്ട് അങ്ങനെ പരിചയപ്പെട്ടതാ…

 

ശ്രുതി : എന്നിട്ടാ ഇത്രയും നാൾ മറച്ചുവച്ചത് അല്ലെ… 😒

 

ലക്ഷ്മി : ചേട്ടൻ ആരോടും പറയരുതെന്ന് പറഞ്ഞെടി… അതാ.. എനിക്ക് മനസ്സ്ഏൽക്കാത്തത്കൊണ്ടാ ഇപ്പോൾ നിന്നോട് പറഞ്ഞെ… സോറി ടി…

 

ശ്രുതി : ആള് എങ്ങനെയാ… പാവമൊക്കെ തന്നെയാണോ…

 

ലക്ഷ്മി : പഞ്ചപാവമാ… നിന്റെ അഖിലിനെപോലെ ദേഷ്യമൊന്നുമില്ല

 

ശ്രുതി : ദേ അവനെ പറഞ്ഞാൽ ഉണ്ടല്ലോ… അവനും പാവം തന്നെയാ…

 

ലക്ഷ്മി : 🤣.. അമ്മോ ഇത്രക്ക്‌ പൊള്ളാറൊക്കെ ആയോ…

 

ശ്രുതി : ആയി… എടി നിന്റെ വീട്ടിൽ പ്രശ്നം ഒന്നും ആകില്ലല്ലോ…

 

ലക്ഷ്മി : ഹേയ്… എനിക്ക് ഇഷ്ടമുള്ളയാളെ കണ്ടെത്താനുള്ള സ്വാതന്ത്ര്യമൊക്കെ എനിക്കുണ്ട് ചേച്ചിക്ക് ലവ് മാരേജ് ആയിരുന്നില്ലേ ആരും എതിരൊന്നും പറഞ്ഞില്ലല്ലോ

 

ശ്രുതി : ഓഹ് അപ്പോൾ എല്ലാം കരുതികൂട്ടി തന്നെയാ അല്ലേ….

Leave a Reply

Your email address will not be published. Required fields are marked *