അഖിൽ : പിന്നെ എന്താ…
ശ്രുതി : പിന്നെ നീയും കൊള്ളാം..
അഖിൽ : 😳 എന്താ…
ശ്രുതി : നീയും കൊള്ളാന്ന്… ഇന്ന് നല്ല പാവമായിരുന്നു… അധികം ദേഷ്യമൊന്നും ഇല്ലായിരുന്നു… ഇടക്കിടക്ക് ചിരിക്കുന്നുണ്ടായിരുന്നു…
അഖിൽ : മതി… മതി എങ്ങോട്ടാ ഈ പറഞ്ഞോണ്ട് പോകുന്നെ… കൊള്ളാം പോലും അത് നിനക്ക് എന്നെ പറ്റി അറിയാത്തോണ്ടാ..
ശ്രുതി : എന്താ ഈ അറിയാത്ത കാര്യം… നീ ഒരു ഭൂലോക തെമ്മാടിയായിരുന്നു ഇതല്ലേ ഇത് നീ വരുന്നതിന് മുൻപേ ക്ലാസ്സിൽ പാട്ടായിരുന്നു
അഖിൽ : തെമ്മാടി ആയിരുന്നു എന്നല്ല ആണ്…
ശ്രുതി : എനിക്ക് തോന്നുന്നില്ല കുറച്ച് മോശത്തരമൊക്കെ കയ്യിലുണ്ട് എന്നാലും നീ ഒരു പാവമാ
അഖിൽ : അത് നീ പറഞ്ഞാൽ മതിയോ
ശ്രുതി : അമ്മോ… നല്ലത് പറഞ്ഞാൽ പിടിക്കാത്ത ഒരാളെ ഞാൻ ആദ്യമായ കാണുന്നെ… എന്നാൽ പിന്നെ ശെരി നീ ഒരു ലോക തെമ്മാടിയും… അലവലാതിയും… പരമ…
അഖിൽ : ടീ… 😡
ശ്രുതി : എന്ത് ടീ… നിനക്ക് ഇത് കേൾക്കാൻ അല്ലെ ഇഷ്ടം… ഇതൊക്കെ നീ അഭിമാനമായല്ലേ കാണുന്നെ…
ഇത് കേട്ട അഖിൽ പിന്നെ ഒന്നും മിണ്ടിയില്ല
ശ്രുതി : എന്താ ഒന്നും മിണ്ടാത്തെ… പറയ് എല്ലാവരും നല്ലത് എന്ന് പറയുന്നതാണോ അതോ മോശം പറയുന്നതാണോ നിനക്ക് ഇഷ്ടം
എന്നാൽ അഖിൽ ഒന്നും മിണ്ടിയില്ല
ശ്രുതി : എന്താ ഈ ആലോചിക്കുന്നെ… നല്ലത് പറയുന്നത് അതിൽ ഇത്രയും ചിന്തിക്കാൻ ഒന്നുമില്ല… സ്വയം മോശമാണ് എന്ന് പറഞ്ഞുകൊണ്ട് നൽക്കുന്നവരെക്കാൾ വിവരമില്ലാത്തവർ വേറെ ഇല്ല നീ അങ്ങനെയല്ല മനസ്സിലായോ