💞ആയിരം കണ്ണുമായി 7 [Fang leng]

Posted by

 

ആ ചോദ്യം കേട്ട ശ്രുതി അല്പനേരം അച്ഛനെ ഒന്ന് നോക്കി

 

ശ്രുതി : എന്താ അച്ഛാ അങ്ങനെ ചോദിച്ചേ…

 

അച്ഛൻ  : നീ ചോദിച്ചതിന് ഉത്തരം പറ ശ്രുതി കോളേജിലേക്കാണെന്ന് പറഞ്ഞു നീ ഇന്ന് എങ്ങോട്ടേക്കാ പോയത്

 

ശ്രുതി : അച്ഛാ ഞാൻ… അച്ഛൻ വിചാരിക്കുന്നത് പോലെ ഒന്നുമല്ല….

 

അച്ഛൻ : ആ പയ്യൻ ആരാ…

 

ശ്രുതി : അതെന്റെ ക്ലാസ്സിലുള്ള…

 

അടുത്ത നിമിഷം അയാളുടെ കൈ ശ്രുതിയുടെ കരണത്ത്‌ പതിഞ്ഞു

 

അടികൊണ്ട ശ്രുതി നെട്ടലോടെ അച്ഛനെ നോക്കി അവളുടെ കണ്ണുകൾ പതിയെ നിറഞ്ഞോഴുകി

 

അച്ഛൻ : അപ്പോൾ നിന്റെ ടീച്ചർ വിളിച്ചു പറഞ്ഞതൊക്കെ സത്യമായിരുന്നു അല്ലെ… ഇതുവരെയും ഞാൻ അതൊന്നും വിശ്വസച്ചിരുന്നില്ല പക്ഷെ ഇപ്പോൾ എനിക്ക് മസ്സിലായി…

 

ശ്രുതി  : എന്ത് മനസ്സിലായി… എന്ത് മസ്സിലായെന്ന് 😭

 

അച്ഛൻ : മിണ്ടരുത് അസത്തെ… നിന്നെ ഇന്നുവരെ ഞാൻ നോവിച്ചിട്ടുണ്ടോ… എന്നെകൊണ്ട് പറ്റുന്ന രീതിയിലൊക്കെ നന്നായിട്ടല്ലേ ഞാൻ നോക്കിയെ…അമ്മ ഇല്ലാത്തതിന്റെ കുറവ് ഞാൻ അറിയിച്ചിട്ടുണ്ടോ… ഓരോ നിമിഷവും നീ നല്ലൊരു നിലയിൽ എത്തണം എന്ന് മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളു… കഴിഞ്ഞ ഒരാഴ്ചയായി ബാങ്കിൽ അടക്കുവാനുള്ള കാശിനായി ഞാൻ നെട്ടോട്ടം ഓടുകയായിരുന്നു എന്തെങ്കിലും ഞാൻ നിന്നെ അറിയിച്ചിട്ടുണ്ടോ…ഞാൻ ഓരോ ദിവസവും തള്ളി നീക്കുന്നത് മരണ ഭയത്തോടെയാ… അത് എനിക്ക് മരിക്കാൻ പേടിയായത് കൊണ്ടല്ല ഞാൻ പോയാൽ നിനക്ക് ആരാണെന്ന് ഉള്ളത് എന്ന് ഓർത്തിട്ടാ നീ പഠിച്ച് നല്ലൊരു ജോലിയൊക്കെ നേടുമെന്ന് ഞാൻ കരുതി… പക്ഷെ നീ എന്താ ചെയ്തെ…നിന്റെ ടീച്ചർ ഇത് വിളിച്ചു പറഞ്ഞപ്പോൾ എന്റെ അവസ്ഥ എന്തായിരുന്നെന്ന് അറിയാമോ…

Leave a Reply

Your email address will not be published. Required fields are marked *