അയാൾ പതിയെ കണ്ണ് തുടച്ചു
ഇത് കണ്ട ശ്രുതി അവിടെ നിന്നും എഴുനേറ്റ് പതിയെ തന്റെ റൂമിലേക്ക് പോയി
അല്പനേരത്തിന് ശേഷം ആരോ തന്റെ തലയിൽ തലോടുന്നത് അറിഞ്ഞാണ് ശ്രുതി പതിയെ തന്റെ കണ്ണ് തുറന്നത് അപ്പോൾ അവൾ കണ്ടത് തന്റെ അടുത്ത് ഇരുന്നുകൊണ്ട് തന്നെ തലോടുന്ന അച്ഛനെയാണ് അവൾ പതിയെ എഴുനേറ്റു
അച്ഛൻ : മോൾക്ക് നൊന്തോ
ഇത് കേട്ട ശ്രുയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു
ശ്രുതി : അച്ഛൻ എന്നെ ഇതുവരെ തല്ലിയിട്ടില്ലല്ലോ 😭
അച്ഛൻ : സഹിക്കാൻ പറ്റാത്തോണ്ട് ചെയ്തുപോയതാ… മോള് ക്ഷമിക്ക്
ശ്രുതി : ഞാൻ തെറ്റ് ചെയ്തത് കൊണ്ടല്ലേ സാരമില്ല… അച്ഛനോട് പറയാതെ കള്ളം കാണിച്ചിട്ട് പോയി… അച്ഛനെ നാണം കെടുത്തി
അച്ഛൻ : സാരമില്ല വാ എന്തെങ്കിലും കഴിക്കാം ഞാൻ ചോറ് എടുത്ത് വച്ചിട്ടുണ്ട്
കുറച്ച് സമയത്തിനുളിൽ അവർ ഭക്ഷണം കഴിക്കാൻ തുടങ്ങി
അച്ഛൻ : ശ്രുതി…മോൾക്ക് ആരെയെങ്കിലും ഇഷ്ടമുണ്ടെങ്കിൽ ഈ അച്ഛൻ എതിരൊന്നും നിൽക്കില്ല കേട്ടോ… പക്ഷെ ഇങ്ങനെയുള്ള കറക്കമൊന്നും ഇനി വേണ്ട മോളെ… എന്തൊക്കെ വാർത്തകളാ കേൾക്കുന്നെ…അവൻ നിന്നോട് ഇന്ന്… എനിക്ക് അറിയാം എന്റെ മോള് അങ്ങനത്തെ കുട്ടിയൊന്നുമല്ല… അച്ഛൻ പേടികൊണ്ടാ ഇങ്ങനെയൊക്കെ സംസാരിക്കുന്നെ… നിന്നോട് എന്താ ചോദിക്കേണ്ടെ… എങ്ങനെയാ….
ശ്രുതി : എനിക്ക് മനസ്സിലായി അച്ഛാ… അച്ഛൻ പേടിക്കണ്ട അച്ഛൻ വിചാരിക്കുന്ന പോലെ ഒന്നുമില്ല പ്രേമവുമില്ല ഒരു മണ്ണാങ്കട്ടയും ഇല്ല…. ഞാൻ ഇന്ന് പോയത് ആനി ടീച്ചറെ കാണാനാ…ഞാൻ പണ്ട് പഠിച്ചിരുന്നില്ലേ ആ സ്കൂളിലേക്ക്