💞ആയിരം കണ്ണുമായി 7 [Fang leng]

Posted by

 

അച്ഛൻ : ഉം…എന്തായാലും ഇനി എന്നോട് പറയാതെ ഇങ്ങനെ ഒന്നും ചെയ്തേക്കരുത്… വെറുതെ എന്റെ കുട്ടിയെ ഞാൻ തല്ലി

 

ശ്രുതി : വെറുതെ ഒന്നും അല്ലല്ലോ കള്ളം കാണിച്ചിട്ടല്ലേ… ഇനി ഞാൻ അച്ഛനോട് ഒരിക്കലും കള്ളം പറയില്ല… ഉം പിന്നെ ഒരു കാര്യം കൂടി ഉണ്ട്

 

അച്ഛൻ : എന്ത് കാര്യം

 

ശ്രുതി : പറയുമ്പോൾ എല്ലാം പറയണ്ടേ… എന്താന്ന് വച്ചാൽ…തിരിച്ചു വന്നപ്പോൾ ഞങ്ങൾ സൂവിൽ ഒന്ന് കയറി ഈ മൃഗങ്ങകെയൊക്കെ ഒന്ന് കാണാൻ 😁

 

അച്ഛൻ : സൂവിലോ… അപ്പോൾ നിങ്ങൾ തമ്മിൽ… ശ്രുതി…

 

ശ്രുതി : എന്താ മുഖം വീണ്ടും മാറിയെ… ഞങ്ങൾ തമ്മിൽ ഇഷ്മാണോ എന്നല്ലേ ചോദിക്കാൻ വന്നെ… ഇഷ്ടം ആണെങ്കിൽ എന്താ ഇഷ്ടപ്പെടാൻ പാടില്ലേ… അച്ഛനും അമ്മയും ഇഷ്ടപ്പെട്ടല്ലേ…

 

അച്ഛൻ : ഇത് അത് പോലെയാണോ…കുറച്ച് ദിവസത്തെ പരിചയമല്ലേ ഉള്ളു..

 

ശ്രുതി : ഇപ്പോൾ ഇങ്ങനെയായോ… ഇഷ്ടത്തിനൊന്നും എതിര് നിൽക്കില്ല എന്നല്ലേ കുറച്ച് മുൻപ് പറഞ്ഞെ

 

ഇത് കേട്ട അച്ഛൻ ശ്രുതിയെ ഒന്ന് നോക്കി ആ നോട്ടം കണ്ട ശ്രുതി പതിയെ ചിരിക്കാൻ തുടങ്ങി

 

ശ്രുതി : എന്റെ അച്ഛാ.. ഞങ്ങൾ തമ്മിൽ ഇഷ്ടമൊന്നുമില്ല… വെറുതെ സമയം പോകാൻ വേണ്ടി സൂവിൽ കയറിയതാ.. പുതിയെ മൃഗങ്ങളൊക്കെ വന്നിട്ടുണ്ട് ഞാൻ പോയിട്ട് ഒരുപാട് വർഷം ആയില്ലേ

 

അച്ഛൻ : നിന്റെ കാല് വയ്യാത്തതല്ലേ

 

ശ്രുതി : സാരമില്ല അച്ഛാ അവിടെ ഇരിക്കാനൊക്കെ ഒരുപാട് സ്ഥലം ഉണ്ടായിരുന്നു…ഞാൻ പണ്ട് കണ്ടത് പോലെ ഒന്നുമല്ല അച്ഛാ ഇപ്പോൾ സൂ.. അനാകോണ്ടയൊക്കെ വന്നു… പേര് കേട്ട് നെട്ടണ്ട സിനിമയിൽ ഉള്ളത് പോലെ ഒന്നുമല്ല 😁

Leave a Reply

Your email address will not be published. Required fields are marked *