ദേവി മിസ്സ് : എന്താ… തന്റെ പേര് വിളിച്ചില്ലല്ലോ
അജ്മൽ : അല്ല മിസ്സ്… ശ്രുതി
മിസ്സ് : ശ്രുതിക്ക് എന്താ
അജ്മൽ : ശ്രുതി രാവിലെ അഖിലിന്റെ കൂടെ ബൈക്കിൽ എങ്ങോട്ടോ കയറി പോകുന്നത് കണ്ടു
മിസ്സ് : ദേ അജ്മലെ വെറുതെ…
അജ്മൽ : അല്ല മിസ്സ് സത്യം അവളുടെ കയ്യിൽ ബാഗൊക്കെ ഉണ്ടായിരുന്നു… എങ്ങോട്ടാണ് പോയത് എന്നൊന്നും അറില്ല…
മിസ്സ് : അവര് ചിലപ്പോൾ…. ബുക്കോ മറ്റോ വാങ്ങാൻ പോയതായിരിക്കും… നീ ഇനി പുറത്ത് ആരോടും പറഞ്ഞു നടക്കണ്ട… ഞാൻ ഇപ്പോൾ വരാം എല്ലാവരും ഇരുന്ന് വായിക്ക്
ഇത്രയും പറഞ്ഞു മിസ്സ് ക്ലാസ്സിന് പുറത്തേക്ക് പോയി
റോണി : സംഗതി ഏറ്റിട്ടുണ്ട്… അരുണേ തുടങ്ങിക്കോ
അരുൺ : ടാ അജ്മലേ നീ പറഞ്ഞത് സത്യമാണോ
അല്പം ഉറക്കെ തന്നെ അരുൺ അജ്മലിനോടായി ചോദിച്ചു
അജ്മൽ : അല്ലാതെ പിന്നെ… രണ്ടുപേരും കൂടി ഏതോ ഹോട്ടലെന്നോ… റൂമെന്നോ ഒക്കെ പറയുന്നത് കേട്ടു
ഏവരും കേൾക്കെ തന്നെ അജ്മൽ മറുപടി പറഞ്ഞു
ഇത് കേട്ട ലക്ഷ്മി വേഗം തന്നെ തന്റെ ഫോൺ കയ്യിലേക്ക് എടുത്ത് ശ്രുതിയെ കാൾ ചെയ്തു
ലക്ഷ്മി : കിട്ടുന്നില്ലല്ലോ ദൈവമേ.. ഇവൾ ഇത് എന്തൊക്കെയാ ഈ കാണിക്കുന്നെ
**—-****–
ശ്രുതിയും അഖിലും സ്കൂളിൽ
ശ്രുതി : എന്താ നോക്കിനിൽക്കുന്നെ വാ…
ശ്രുതി പതിയെ അഖിലിനെയും വിളിച്ചുകൊണ്ട് മുന്നോട്ട് നടന്നു
അഖിലിന്റെ നെഞ്ചിടിപ്പ് മെല്ലെ ഉയർന്നു