💞ആയിരം കണ്ണുമായി 7 [Fang leng]

Posted by

 

ലക്ഷ്മി : കണ്ടോ… ഇനി മിസ്സിന്റെ വായിലിരിക്കുന്നത് മുഴുവൻ ചെന്ന് വാങ്ങിച്ചോ

 

ശ്രുതി പതിയെ തന്റെ സീറ്റിൽ നിന്നും എഴുനേറ്റു എന്നാൽ അഖിലിന് അപ്പോഴും കാര്യം പിടികിട്ടിയിരുന്നില്ല അവൻ പതിയെ എഴുന്നേറ്റ ശേഷം ശ്രുതിയെ നോക്കി

 

ശ്രുതി : വാ പോകാം

 

ശ്രുതി അഖിലിനോട് ഇത്തരത്തിൽ പറഞ്ഞ ശേഷം ക്ലാസ്സിന് പുറത്തേക്ക് പോയി അഖിൽ വേഗം തന്നെ അവളുടെ അടുത്തേക്ക് ഓടി

 

അഖിൽ : എന്താടി എന്തെങ്കിലും പ്രശ്നം ഉണ്ടോ

 

ശ്രുതി : ഇതുവരെ മനസ്സിലായില്ലേ

 

 

 

അഖിൽ : കോപ്പ് ഇന്നലെ കട്ട്‌ ചെയ്തതാണോ വിഷയം

 

ശ്രുതി : ഉം അതെ മിസ്സ്‌ അറിഞ്ഞു…

 

അഖിൽ : ഇനിയിപ്പോൾ എന്ത് ചെയ്യും

 

ശ്രുതി : മിസ്സ്‌ നമ്മളെ പൊരിക്കും അതൊക്കെ കേൾക്കണം അത്ര തന്നെ..

 

അഖിൽ : ഓഹ്… ഇതെങ്ങനെ ഇവരറിഞ്ഞു

 

ശ്രുതി : നമ്മൾ ഇവിടുന്നല്ലേ കയറി പോയത് ആരെങ്കിലും കണ്ടുകാണും

 

അഖിൽ : നിനക്കെന്താടി ഒരു കൂസലും ഇല്ലാത്തെ

 

ശ്രുതി : ഞാൻ ഇത് പ്രതീക്ഷിച്ചാ വന്നെ അതുകൊണ്ട് വലിയ പ്രശ്നമൊന്നുമില്ല.. അല്ല നിനക്കെന്താ പേടിയാണോ

 

അഖിൽ : എനിക്കൊരു കോപ്പുമില്ല… ഞാൻ ഒരുപാട് തവണ ഇതൊക്കെ കേട്ടിട്ടുള്ളതാ പക്ഷെ നിന്റെ കാര്യം അങ്ങനെയല്ലല്ലോ… നീ പെർഫെക്ട് ആയിരുന്നില്ലേ…

 

ശ്രുതി : ഞാൻ പെർഫെക്ട് ആണെന്ന് സമ്മതിച്ചല്ലോ സന്തോഷം…വാ എന്തായാലും ടിസി ഒന്നും തരാൻ പോകുന്നില്ല…

 

അല്പനേരത്തിനുള്ളിൽ രണ്ടുപേരും സ്റ്റാഫ്‌ റൂമിൽ

Leave a Reply

Your email address will not be published. Required fields are marked *