ശ്രുതി : മിസ്സ്…
ദേവി മിസ്സ് : ഓഹ് എത്തിയോ… കറക്കമൊക്കെ എങ്ങനെയുണ്ടായിരുന്നു
ശ്രുതി : മിസ്സ് വിവാചരിക്കുന്നത് പോലെ…
ദേവി : ഒന്നും പറയണ്ട… മനുഷ്യനെ നാണം കെടുത്താനായിട്ട്… രണ്ടും കൂടി എങ്ങോട്ട് പോയതാ ങ്ങേ…
അഖില് : മിസ്സ് വെറുതെ കാര്യം അറിയാതെ ഇവളുടെ മെക്കിട്ട് കയറല്ലേ… എനിക്കൊരു അത്യാവശ്യം ഉണ്ടായിരുന്നു അതിന് ഹെല്പ് ചെയ്യാനാ ഇവൾ എന്റെ കൂടെ വന്നെ അല്ലാതെ വേറെ ഒന്നുമല്ല…
ദേവി : നിന്നോട് ഞാൻ ചോദിച്ചോ… ചോദിച്ചോന്ന്… ഹെല്പ് പോലും ഈ വയ്യാത്ത കൊച്ചു നിന്നെ എന്ത് ഹെല്പ് ചെയ്യാനാ…
ശ്രുതി : അങ്ങനെ പറയല്ലേ മിസ്സ് എനിക്ക് ഒരു കുഴപ്പവുമില്ല…
ദേവി : എന്ത് കുഴപ്പം ഇല്ലെന്ന് കണ്ടവമ്മാരുടെ കൂടെ പോയി വല്ലതും പറ്റിയാൽ… അവസാനം ഞാൻ തൂങ്ങും… ഭിന്ന ശേഷിക്കാരിയെ നന്നായി നോക്കിയില്ല എന്ന് പറഞ്ഞു…
അഖിൽ : മിസ്സേ വെറുതെ അനാവശ്യം പറയരുത്… മിസ്സ് പറയുന്നത് കേട്ടാൽ ഞാൻ ഇവളെ വേറെ എന്തിനോ കൊണ്ടുപോയി എന്ന് തോന്നുമല്ലോ…
ദേവി : ശബ്ദം താഴ്ത്ത് അഖിലെ ഇവിടെ കിടന്ന് പ്രശ്നം ഉണ്ടാക്കിയാൽ പിന്നെ നീ ഈ കോളേജിൽ കാണില്ല
ശ്രുതി : മിസ്സേ ഞങ്ങൾ ഞാൻ പണ്ടു പഠിച്ച സ്കൂളുവരെ ഒന്നുപോയതാ അവിടെ ഇവനൊരു ആവശ്യം ഉണ്ടായിരുന്നു… എനിക്ക് പരിചയം ഉള്ളത് കൊണ്ട് ഇവനെ ഹെല്പ് ചെയ്യാൻ ചെന്നതാ ഇതാണ് സത്യം
ദേവി : നിങ്ങള് പറയുന്നതൊക്കെ ഞാൻ തൊണ്ട തൊടാതെ വിഴുങ്ങും എന്നാണോ കരുതുന്നെ… ഇതൊക്കെ ഞാൻ ഒരുപാട് കണ്ടിട്ടുള്ളതാ