💞ആയിരം കണ്ണുമായി 7 [Fang leng]

Posted by

 

പെട്ടെന്ന് തന്നെ അഖിലിന്റെ മനസ്സിലേക്ക് താൻ ചെന്ന് ചാടിയ പ്രശ്നങ്ങൾക്ക്‌ ഒടുവിൽ കൂട്ടുകാർ തന്നെ കുറിച്ച് പറഞ്ഞ വാക്കുകൾ വന്നു ചേർന്നു

 

അത് ഓർത്ത അഖിൽ പതിയെ ശ്രുതിയെ നോക്കി ചിരിച്ചു

 

ശ്രുതി : എന്താ പെട്ടെന്ന് ഒരു ചിരി

 

അഖിൽ : നിന്റെ വട്ട് കേട്ട് ചിരി വന്നതാ…

 

ശ്രുതി : വട്ട് നിനക്കാണ്

 

അഖിൽ : നീ പുറത്തേക്ക് വരുന്നോ

 

ശ്രുതി : ഞാൻ വന്നോളാം എന്നെ ലക്ഷ്മി കൊണ്ടുവന്നോളും

 

അഖിൽ : എന്നാൽ ശരി

 

ശ്രുതി : പിന്നെ ഒരു കാര്യം കൂടി ഉണ്ട്… ഞാൻ ഫുഡ്‌ കൊണ്ടുവന്നിട്ടുണ്ട് അത് വേണ്ട എന്ന് പറയരുത് വേസ്റ്റ് ആക്കാൻ പറ്റില്ല

 

അഖിൽ : പൈസക്ക്‌ അല്ലെ… ഞാൻ വാങ്ങികൊള്ളാം

 

ശ്രുതി :ഉം…

 

*****************

 

ഉച്ചക്ക് ലഞ്ച് ടൈം

 

ലക്ഷ്മി : ഇതെന്താടി രണ്ട് പാത്രം

 

ശ്രുതി : ഒന്ന് അഖിലിനാ

 

ലക്ഷ്മി : ദൈവമേ നീ സീരിയസ് ആണോ

 

ശ്രുതി : വെറുതെ കൊടുക്കുന്നത് അല്ലെടി 50 രൂപ വച്ച് കിട്ടും.. എങ്ങനെ പോയാലും മാസം 1000 രൂപ കിട്ടും അത് നല്ലതല്ലേ…

 

ലക്ഷ്മി : അപ്പോൾ പൈസക്ക്‌ വേണ്ടിയാണു ഭക്ഷണം കൊടുക്കുന്നത് അല്ലെ

 

ശ്രുതി : അതെ

 

ലക്ഷ്മി : ഞാൻ വിശ്വാസിച്ചു പോരെ…

 

അവർ പതിയെ സീറ്റിൽ നിന്നും ഇറങ്ങി അപ്പോഴേക്കും അഖിൽഅവരുടെ മുന്നിൽ എത്തി

 

അഖിൽ :ഇതാ പൈസ

 

അഖിൽ പൈസ ശ്രുതിക്ക്‌ നേരെ നീട്ടി

 

ശ്രുതി വേഗം തന്നെ അത് കയ്യിലേക്ക് വാങ്ങി

 

അഖിൽ : ഫുഡ്‌ എടുക്ക്

Leave a Reply

Your email address will not be published. Required fields are marked *