ശ്രുതി : കൂടെ വാ തരാം
അഖിൽ : എന്തിന്…നീ ഫുഡ് എടുക്ക്
ശ്രുതി : ക്യാൻറ്റീനിൽ പോയി കഴിക്കാം വാ
അഖിൽ : ഞാൻ ഇവിടെ എങ്ങാനും ഇരുന്ന്..
ശ്രുതി : എന്നെ ഇങ്ങനെയിട്ട് അലപ്പിക്കല്ലേ ഒന്ന് വാ
ഇത്രയും പറഞ്ഞു ശ്രുതി അഖിലിന്റെ കയ്യിൽ പിടുത്തമിട്ടു
അവർ മൂന്നു പേരും പതിയെ മുന്നോട്ട് നടന്നു
അല്പസമയത്തിനു ശേഷം അവർ മൂന്നു പേരും ക്യാൻറ്റീനിൽ
ശ്രുതി : ഇതാ കഴിച്ചോ
ശ്രുതി കയ്യിൽ ഉണ്ടായിരുന്ന രണ്ട് പാത്രത്തിൽ ഒന്ന് അഖിലിന് നൽകി
അവർ മൂന്നു പേരും പാത്രം തുറന്ന് ഭക്ഷണം കഴിക്കാൻ ഒരുങ്ങി
ശ്രുതി : എന്താ നോക്കുന്നെ… നിന്റെ പാത്രത്തിൽ ഉള്ളത് തന്നെയാ എന്റേലും ഞാൻ ഒന്നും കുറച്ചിട്ടൊന്നുമില്ല..
അഖിൽ : ഞാൻ എപ്പോഴാടി നോക്കിയെ
ശ്രുതി : ഞാൻ കണ്ടു.. 🙄
ലക്ഷ്മി : എന്തായാലും അഖില് കാണിച്ചത് ശെരിയായില്ല താൻ കാരണം ഇവളുടെ ലീഡർ സ്ഥാനം പോയില്ലേ
ശ്രുതി : ലക്ഷ്മി…
അഖിൽ : ആര് കാരണം… ഞാനാണോ ഇവളെ കൊണ്ടുപോയത് എന്ന് കൂട്ടുകാരിയോട് ഒന്ന് ചോദിച്ചു നോക്ക്… പിടിച്ച പിടിയാലെ വന്നതാ… പിന്നെ ലീഡർ സ്ഥാനം… ക്ലാസ്സിലെ കുട്ടികക്ക് അല്പം സമാധാനം കിട്ടുമല്ലോ അത് പോയത് എന്തായാലും നന്നായി
ലക്ഷ്മി : ഉം…അതും ശെരിയാ
ശ്രുതി : ദേ രണ്ടെണ്ണവും കൂടി 😡…
ഇരുവരേയും ദേഷ്യത്തോടെ നോക്കിയ ശേഷം ശ്രുതി കഴിക്കാൻ തുടങ്ങി
ശ്രുതി : ടാ ഫുഡ് കൊള്ളാവോ…