അവർ സ്റ്റാഫ് റൂമിന് മുന്നിൽ
ശ്രുതി : ഞാൻ പുറത്ത് നിൽക്കാം നീ ആദ്യം ചെല്ല്… എന്താ നിക്കുന്നെ ചെല്ല്
അഖിൽ : നീ കൂടി വാ… നിനക്കാകുമ്പോൾ ഇവിടെയുള്ളവരെയൊക്കെ പരിചയം കാണുമല്ലോ
ശ്രുതി : ശെരി ശെരി… വാ
അവർ സ്റ്റാഫ് റൂമിനുള്ളിലേക്ക് കയറി അവിടെ രണ്ടു മൂന്ന് ടേബിളുകൾക്ക് മുന്നിലായി ചില ടീച്ചർമാരും സാറുമാരും ഇരിപ്പുണ്ടായിരുന്നു ചില ടേബിളുകൾ ഒഴിഞ്ഞും കിടന്നിരുന്നു
ശ്രുതി : ടീച്ചർ ഇവിടെ ഇല്ലല്ലോ… ഇനി ചിലപ്പോൾ ക്ലാസ്സ് ഉണ്ടായിരിക്കുമോ
അഖിൽ : ഇവിടെ ഇരിക്കുന്ന ആരെയെങ്കിലും നിനക്ക് പരിചയമുണ്ടോ
ശ്രുതി ഒന്നുകൂടി ചുറ്റും നോക്കി
ശ്രുതി : ഇല്ല…ഇവരെയൊന്നും കണ്ടതായി ഓർക്കുന്നില്ല
അഖിൽ : നീയല്ലേ പറഞ്ഞെ ഇവിടെ പഠിച്ചിരുന്നു എന്ന്…
ശ്രുതി : ആ സമയത്ത് ഇവരൊന്നും ഉണ്ടായിരുന്നില്ല… പുതിയ ആളുകൾ ആണെന്ന് തോന്നുന്നു
അഖിൽ : ഇനിയിപ്പോൾ എന്ത് ചെയ്യും
ശ്രുതി : നിക്ക് ഞാൻ ചോദിച്ചു നോക്കാം നീ വാ
അവർ പതിയെ ആദ്യമിരുന്നിരുന്ന ടീച്ചറിന്റെ അടുത്തേക്ക് എത്തി
ശ്രുതി : എസ്ക്യൂസ്‌മി ടീച്ചർ…
“എന്താ… ആരെയെങ്കിലും കാണാനാണോ ”
ശ്രുതി : അതെ ടീച്ചർ…
“ഇപ്പോൾ ക്ലാസ്സ് ടൈം ആണ്…ഇന്റർവൽ ടൈമിലെ വിസിറ്റ് ചെയ്യാൻ പറ്റു… ഏത് ക്ലാസ്സിലെ കുട്ടിയെയാ കാണേണ്ടത്… പെർമിഷൻ എടുത്തിട്ടുണ്ടോ ”
ശ്രുതി : കുട്ടിയെ അല്ല ടീച്ചർ കാണേണ്ടെ ഒരു ടീച്ചറിനെയാ