ശ്രുതി : സംസാരം റോങ്ങ് ആകാൻ തുടങ്ങിയപ്പോഴാ വരാൻ പറഞ്ഞെ… അവരോട് ചോദിച്ചിട്ട് കാര്യമില്ല… ടീച്ചർ മാറിപോയെന്ന് തോന്നുന്നു
അഖിൽ : ഇവിടെ റെക്കോർഡ് ഒക്കെ കാണും
ശ്രുതി : ഉണ്ടെങ്കിൽ തന്നെ നമ്മൾ ചോദിച്ചാൽ കാണിക്കില്ല… അവർക്ക് വേറെ നൂറ് കൂട്ടം പണിയും കാണും
അഖിൽ : എന്ത് പണി ഇരുന്ന് ഉറങ്ങുവായിരുന്നില്ലേ
ശ്രുതി : പ്രശ്നം ഉണ്ടാക്കാതെ വാ അഖിലെ… അല്ല അത് ബിന്ദു ആന്റി അല്ലെ…ബിന്ദു ആന്റി… ബിന്ദു ആന്റി…
അഖിൽ : ആരാടി അത്
ശ്രുതി : ബിന്ദു ആന്റി ഇവിടുത്തെ പിയൂണാ ഞാൻ പഠിച്ചപ്പോൾ ഉണ്ടായിരുന്ന ആളാ… ടീച്ചറിനെ കുറിച്ച് ആന്റിക്ക് അറിയാമായിരിക്കും
അല്പം വയസ്സായ ആ സ്ത്രീയെ നോക്കി ശ്രുതി പിന്നെയും വിളിച്ചു അവർ പതിയെ ശ്രുതിയുടെ അടുത്തേക്ക് എത്തി
“എന്നെയാണോ വിളിച്ചേ ”
ശ്രുതി : അതെ ആന്റി എന്നെ മസ്സിലായില്ലേ… ശ്രുതി 6 b… പണ്ട് പടിയിൽ നിന്നൊക്കെ വീണ്..
“അയ്യൊ… ആ ശ്രുതികുട്ടി ആണോ ഇത് എനിക്ക് പെട്ടെന്ന് മനസ്സിലായില്ല… അല്ല ഇപ്പോൾ എന്താ ഇവിടെ… ഇതാരാ മോളെ…”
ശ്രുതി : ഇതോ ഇത്…
“അമ്മാവന്റെ മോനാ അഖിൽ”
അഖിൽ ആയിരുന്നു ആ ചോദ്യത്തിന് ഉത്തരം നൽകിയത്
ബിന്ദു : ഓഹ്… അല്ല എന്താ വന്നതെന്ന് പറഞ്ഞില്ല
ശ്രുതി : ആന്റി നമ്മുടെ ആനി ടീച്ചർ ഇല്ലേ ടീച്ചറെ ഒന്ന് കാണാൻ വന്നതാ
ബിന്ദു : അയ്യൊ… ടീച്ചർ ഇവിടുന്ന് പോയിട്ട് കുറച്ച് വർഷമായല്ലോ