അഖിൽ : എങ്ങോട്ടാ പോയത് എന്ന് അറിയാമോ…
ബിന്ദു : അങ്ങനെ ചോദിച്ചാൽ കൊല്ലത്തൊട്ടോ മറ്റോ ആണ് ട്രാൻസ്ഫർ എന്ന് തോന്നുന്നു…
ശ്രുതി : നമ്പർ എന്തെങ്കിലും കയ്യിൽ ഉണ്ടോ ആന്റി
ബിന്ദു : ഇല്ല മോളെ… ഞാൻ അങ്ങനെ ഫോൺ ഒന്നും ഉപയോഗിക്കാറില്ലായിരുന്നല്ലോ…
ശ്രുതി : അപ്പോൾ ഒരു വിവരവും ഇല്ല അല്ലെ
ശ്രുതി വിഷമത്തോടെ ചോദിച്ചു
ബിന്ദു : ഇല്ല മോളെ…
ശ്രുതി വേഗം ഒരു പേപ്പറിൽ തന്റെ നമ്പർ എഴുതി ബിന്ദുവിന് നൽകി
ശ്രുതി : എന്റെ നമ്പരാ എന്തെങ്കിലും വിവരം കിട്ടിയാൽ വിളിച്ചാൽ മതി… ഞങ്ങൾ ഇറങ്ങുവാ
ഇത്രയും പറഞ്ഞു ശ്രുതി അഖിലുമായി മുന്നോട്ട് നടന്നു
ശ്രുതി : ഇങ്ങനെ വിഷമിക്കണ്ട… ടീച്ചറിനെ കണ്ടുപിടിക്കാം
അഖിൽ : എങ്ങനെ കണ്ടുപിടിക്കുമെന്നാ… ഇറങ്ങിയപ്പോൾ തന്നെ എനിക്ക് അറിയമായിരുന്നു കാണാൻ പറ്റില്ലെന്ന്… എന്റെ ഭാഗ്യം എത്രയാണെന്ന് ഇപ്പോൾ മനസ്സിലായോ
ശ്രുതി ഉത്തരം ഒന്നും പറഞ്ഞില്ല അവർ റോഡിലേക്ക് എത്തി ശേഷം അഖിൽ പതിയെ ശ്രുതിയെ ബൈക്കിലേക്ക് കയറ്റി ബൈക്ക് മുന്നോട്ട് എടുത്തു
അഖിൽ : സോറി…. ആവശ്യമില്ലാതെ നിന്റെ ഒരു ക്ലാസ്സും മിസ്സായി
ശ്രുതി : അതിനെന്തിനാ സോറി നീ പറഞ്ഞിട്ടല്ലല്ലോ ഞാൻ വന്നെ…
അഖിൽ : ഉം..ഉച്ചയാകുന്നതെ ഉള്ളു… ഞാൻ ഏതെങ്കിലും ഹോട്ടലിന്റെ മുന്നിൽ നിർത്താം എന്തെങ്കിലും കഴിക്കണ്ടേ
ശ്രുതി : ഹോട്ടൽ ഒന്നും വേണ്ട കഴിക്കാനുള്ളത് ഞാൻ കൊണ്ടുവന്നിട്ടുണ്ട്…