അഖിൽ : അപ്പോൾ നീ പൈസക്കാണോ തരാം എന്ന് പറഞ്ഞെ
ശ്രുതി : അല്ലാതെ പിന്നെ… നിനക്ക് വീട്ടിലെ ഭക്ഷണവും കിട്ടും എനിക്ക് പൈസയും കിട്ടും…
അഖിൽ : എന്നാലും…
ശ്രുതി : ഒരു എന്നാലും ഇല്ല… ഓസിന് ഒന്നും അല്ലല്ലോ… നാളെ മുതൽ ഞാൻ കൊണ്ടുവരും…
അഖിൽ : ശെരി എന്തോ ചെയ്യ്
ശ്രുതി : പിന്നെ ടീച്ചറിന്റെ കാര്യത്തിൽ വിഷമിക്കണ്ട ഞാൻ എന്റെ കൂടെ പഠിച്ച ഫ്രണ്ട്സിനെ ഒക്കെ ഒന്ന് വിളിച്ചു നോക്കാം അവർക്ക് ആർക്കെങ്കിലും അറിയാമെങ്കിലോ
അഖിൽ : അവർക്ക് അറിയാമായിരിക്കുമോ
ശ്രുതി : ഉറപ്പില്ല ചോദിച്ചു നോക്കാം…
അവർ ഭക്ഷണം കഴിച്ച ശേഷം കയ്യും മറ്റും കഴുകി
ശ്രുതി : ഇതിന്റെ അപ്പുറത്താ സൂ അല്ലെ
അഖിൽ : അതെ..നീപൊയിട്ടില്ലേ…
ശ്രുതി : പണ്ട് കുഞ്ഞായിരുന്നപ്പോൾ പോയിട്ടുണ്ട്… അപ്പോൾ അച്ഛൻ എടുത്തുകൊണ്ട് നടന്ന് എല്ലാം കാണിച്ചു തന്നു… ഇപ്പോൾ പോയിട്ട് കുറേ വർഷമായി ഒരുപാട് നടക്കാനില്ലേ.. എനിക്ക് പറ്റില്ല..
അഖിൽ : ഇവിടെ നിക്ക്… ഞാൻ ഇപ്പോൾ വരാം
ഇത്രയും പറഞ്ഞു അഖിൽ മുന്നോട്ടു നടന്നു
ശ്രുതി : എങ്ങോട്ടാ ഈ പോകുന്നെ… ഞാനും…
എന്നാൽ അഖിൽ അവൾ പറയുന്നത് കേൾക്കാതെ മുന്നോട്ട് തന്നെ നടന്നു
അല്പസമയത്തിന് ശേഷം അഖിൽ അവളുടെ അടിത്തേക്ക് തിരിച്ചെത്തി
ശ്രുതി : എങ്ങോട്ടാ ഈ പോയെ 😡… ഞാൻ കരുതി എന്നെ വിട്ടിട്ട് പോയെന്ന്
അഖിൽ : പോയാൽ എന്താ നിനക്ക് ഒറ്റക്ക് വീട്ടിൽ പോകാൻ അറിയില്ലേ