💞ആയിരം കണ്ണുമായി 7 [Fang leng]

Posted by

 

ശ്രുതി : 5 മിനിറ്റ് കൂടി കണ്ടില്ലായിരുന്നെങ്കിൽ ഞാൻ ഒറ്റക്ക് പോയേനെ

 

അഖിൽ : എന്നാൽ വാ

 

അഖിൽ ശ്രുതിയുടെ കൈയ്യിൽ പിടിച്ച ശേഷം തിരിഞ്ഞു നടന്നു

 

ശ്രുതി : ഇതെങ്ങോട്ടാ ഈ പോകുന്നെ.. വണ്ടി അവിടെയല്ലേ

 

അഖിൽ : നമുക്കെ അകത്ത് കയറി മൃഗങ്ങളെയൊക്കെ ഒന്ന് കണ്ടു കളയാം എന്താ

 

ഇത്രയും പറഞ്ഞു അഖിൽ കയ്യിൽ ഉണ്ടായിരുന്ന ടിക്കറ്റ് അവളെ കാണിച്ചു

 

ശ്രുതി : ഇതെന്തിനാ വാങ്ങിയെ.. എനിക്ക് പറ്റില്ലെന്ന് ഞാൻ പറഞ്ഞതല്ലേ

 

അഖിൽ : എന്ത് പറ്റില്ല… അവിടെ ഇരിക്കാനൊക്കെ ഒരുപാട് സ്ഥലം ഉണ്ട് ഉച്ച ആയതല്ലേ ഉള്ളു.. നമുക്ക് പതിയെ പതിയെ കണ്ടാൽ മതിയാകും

 

ശ്രുതി : അത് പിന്നെ…

 

അഖിൽ : കാണണോ വേണ്ടേ…

 

ശ്രുതി : അവിടെ ചെന്നിട്ട് വേഗം നടക്ക്‌… ആമയാണോ ഇങ്ങനെയൊന്നും പറഞ്ഞേക്കരുത്

 

അഖിൽ : ഇല്ല വാ…

 

ഇത്രയും പറഞ്ഞു അഖിൽ അവളുമായി മുന്നോട്ട് നടന്നു

 

അവർ ഇരുവരും സൂവിനുള്ളിൽ

 

ശ്രുതി : ഇവിടെയൊക്കെ മാറിപ്പോയി അല്ലെ

 

അഖിൽ : നീ വന്നിട്ട് കുറേ ആയില്ലേ അതുകൊണ്ട് തോന്നുന്നതാ…

 

ശ്രുതി : ഇവിടെ ഒന്നും കാണുന്നില്ലല്ലോ….

 

അഖിൽ : ദോ ആ മരത്തിന്റെ മുകളിൽ നോക്കെടി… നിന്നെപോലെ മുഖവും വച്ച് ഒരാൾ ഇരിക്കുന്നത് കണ്ടോ

 

ശ്രുതി പതിയെ അഖിൽ പറഞ്ഞ സ്ഥലത്തേക്ക് നോക്കി അവിടെ ഒരു കുരങ്ങൻ ഇരിപ്പുണ്ടായിരുന്നു… പെട്ടെന്ന് തന്നെ അതിനടുത്തേക്ക് മറ്റൊന്ന് കൂടി ചാടി വന്നു

 

ശ്രുതി : ഞാൻ മാത്രമല്ല നീയും ഉണ്ട്… ദേ നോക്കിയെ

Leave a Reply

Your email address will not be published. Required fields are marked *