“കടക്കാർ വീട്ടിലേക്ക് വരുന്നത് തന്നെ…”
സ്വന്തം മോളായിട്ടും ഉമ്മാക്ക് തന്നോടുള്ള സമീപനം ആയിഷാക്ക് ഏറെ വിഷമം ഉള്ളതാക്കി…. ഇത് പോലെയാണ് ഉപ്പാടെ പെരുമാറ്റവും എങ്കിൽ തന്റെ കാര്യം കഴിഞ്ഞത് തന്നെ…… ഉമ്മാട് പിന്നെ സംസാരിക്കാൻ നിൽക്കാതെ ആയിഷ മുറിയിലേക്ക് പോയി…….
തന്റെ വരും കാല ചെക്കനെ ഓർത്തവൾ ബെഡിലേക്ക് മറിഞ്ഞു…. തന്നെക്കാൾ 10 വയസ്സോളം കൂടുതലുണ്ട് ബഷീർക്കാക്ക് എന്നാലും സാരമില്ല ജീവിതത്തിൽ സന്തോഷം ഉണ്ടായാൽ മതി …. ഓരോന്ന് ഓർത്തു കിടന്നവൾ ചെറിയ മയക്കത്തിലേക്ക് വഴുതി വീണു……….
ഉമ്മായുടെയും ഉപ്പയുടെയും ഉച്ചത്തിലുള്ള സംസാരം കേട്ടാണ് ആയിഷ എണീറ്റത്….. പതിയെ ചെവിയോർത്തപ്പോൾ തന്നെ കുറിച്ചാണ് സംസാരം എന്നവൾക്ക് മനസ്സിലായി…..
“എന്റെ നഫീസ നീയൊന്ന് പതുക്കെ പറ … ആകെയുള്ള ഒരു മോളല്ലേ ആയിഷ…. അവൾക്ക് നമ്മൾ ഒന്നും കൊടുത്തില്ലെങ്കിൽ പിന്നെ ആർക്ക് കൊടുക്കും…..????
“കൊടുക്കേണ്ട എന്ന് ഞാൻ പറഞ്ഞോ…. എന്തിന് പൈസ ഇല്ലാത്ത ഈ സമയത്ത് ഇത്രയും സ്വർണ്ണം കൊടുക്കുന്നത്…..???
“അത് ഞാൻ നോക്കിക്കോളാം നീയൊന്ന് മിണ്ടാതിരിക്ക്….”
“എന്താന്ന് വെച്ചാ ആയിക്കോ ….”
ഇതെല്ലാം കേട്ട് നിന്ന ആയിഷാക് ഉമ്മാടെ സംസാരം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു…..
എന്ത് വേണമെങ്കികും ഉമ്മ പറഞ്ഞോട്ടെ ഇനി ഏറി വന്നാൽ ഒരാഴ്ച്ച കൂടി ഇവിടെ നിന്നാൽ മതിയല്ലോ…. പിന്നെ ഇക്കാടെ കൂടെ അവിടെ സുഖിക്കാമല്ലോ…. എന്നോർത്തവൾ സമാധാനിച്ചു….
കലി തുള്ളി പോയ നഫീസയെ നോക്കി ഹംസ കോലായിലെ ചാരു കസേരയിൽ ഇരുന്നു…. ഉമ്മ പോയതും ആയിഷ അങ്ങോട്ട് ചെന്നു…..
“ഉപ്പ എനിക്ക് വേണ്ടി ഉമ്മാട് തല്ല് കൂടേണ്ട….. “
“നിന്റെ ഉമ്മയല്ലേ….”
“അതന്നെ പറഞ്ഞത്…. എനിക്ക് ഒന്നും വേണ്ടാ എന്ന്….”
“ഒന്നുമില്ലാതെ നീ അങ്ങോട്ട് കയറി ചെന്നാൽ പെണ്ണെ ചവറ്റു കോട്ടയിൽ ആകും നിന്റെ സ്ഥാനം….”
“ഇക്ക അങ്ങനത്തെ ആളൊന്നും അല്ല….”