“സർ ഇന്നലെ ഫാമിലിയെ പറ്റി ചോദിച്ചതിന് സോറിട്ടോ…. ഞാൻ പതിയെ പറഞ്ഞു”
“അതൊന്നും കുഴപ്പം ഇല്ലടോ” ഇതൊക്കെ ജീവിതത്തിൽ സാധരണയാണ്” അതും പറഞ്ഞു സർ തന്റെ ടേബിളിലേക്ക് പോയി”
പിന്നീട് എല്ലാ രാത്രിയും സർ വാട്സാപ്പിൽ ചാറ്റ് ചെയുന്നത് പതിവാക്കി. കൂടെ ജോലി ചെയുന്ന ഒരാൾ എന്ന രീതിയിൽ ഞാനും മെസ്സേജ്കൾക്ക് മറുപടി കൊടുക്കാനും തുടങ്ങി
അങ്ങനെ 2 ആഴ്ചകാൾക്ക് ശേഷം ഒരു രാത്രി
“ഹായ് അഭി എന്താ പരിപാടി”
ഒന്നുല്ല സർ ഞാൻ ചുമ്മ റൂമിൽ ഇരിക്കുന്നു
“അതെ ഇനി അഭി എന്നെ സർ എന്ന് വിളിക്കണ്ട രാജീവേട്ടാ എന്ന് വിളിച്ച മതിട്ടോ”
പെട്ടെന്നു സാറിന്റെ ഭാഗത്തു നിന്നും ഇങ്ങനെ ഒരു മെസ്സേജ് വന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി…
“അത് പിന്നെ ഞാൻ അങ്ങനെ വിളിക്കുന്നത് മോശം അല്ലെ ഓഫീസിൽ എല്ലാവരും സർ എന്ന് വിളിക്കുമ്പോൾ ഞാൻ മാത്രം രാജീവേട്ടാ എന്ന് വിളിക്കുന്നത് ശെരി അല്ലലോ” ഞാൻ മറുപടി പറഞ്ഞു
“അത് കുഴപ്പം ഇല്ല ആരും ഇല്ലാത്തപ്പോൾ അഭി എന്നെ രാജീവേട്ട എന്ന് വിളിച്ചോ എല്ലാരേം മുൻപിൽ സർ എന്ന് തന്നെ വിളിച്ചോ”
“എന്നാലും അത് ശെരിയാണോ”
“ശെരിയും ഇല്ല തെറ്റും ഇല്ല അഭി ഇനി അങ്ങനെ വിളിച്ചാൽ മതി സർ എന്ന് വിളിക്കുമ്പോൾ ഒരു അകൽച്ച തോന്നുന്നത് പോലെ”
“അത് പിന്നെ”.. ഞാൻ ”
“ഒരു അത് പിന്നെയും ഇല്ല കേട്ടല്ലോ”
“ശെരി സർ” ഞാൻ മറുപടി പറഞ്ഞു
“ദേ കെടക്കുന്നു പിന്നേം സർ”
“സോറി രാജീവേട്ടാ ഞാൻ മറുപടി പറഞ്ഞു ”
“ഇപ്പോഴാണ് ശെരി ആയത് ഇനി രാജീവേട്ടൻ അത് മതി കേട്ടല്ലോ”
“ഉവ്വ് കേട്ടു കേട്ടു” ഗുഡ് നൈറ്റ് രാജീവേട്ടാ….
“ഗുഡ് നൈറ്റ് അഭി. ❤️”
അത്രയും പറഞ്ഞു പുള്ളിക്കാരൻ പോയി ഏകദേശം അച്ഛന്റെ പ്രായത്തോട് അടുത്ത് നിൽക്കുന്ന ഒരാൾ ഏട്ടാ എന്ന് വിളിക്കാൻ പറയുന്നതും അവസാനം ഹാർട്ട് ഇമോജി അയച്ചതും എല്ലാം എന്തിനായിരിക്കും.. അത് മാത്രമല്ല ഭാര്യയായി ഡിവോഴ്സ് ആയിട്ട് 3 വർഷവുമായി