“അല്ല ജോർജ്ജേട്ടാ.. ”
“പിന്നെ”?
വല്ല പണീം ഇണ്ട്രാ”
“ഉം..”
“ആരാ ആ ഭാഗ്യവാൻ..” ജോർജ്ജ് ചോദിച്ചു..
“അത്…” അവനൊന്ന് പരുങ്ങി..
“ഹാാ.. പറേടേർക്കാ.” എന്തുട്രാ നാണിക്കണെ..!?
“ഞങക്ക് അറിയില്ലായിരുന്നു ജോർജ്ജേട്ടാാ”..
ഇതൊക്കെ കേട്ട് തൊട്ടപ്പുറത്ത് പുഴയിലേക്ക് തിരിഞ്ഞ് നിന്ന്
സിഗരറ്റ് വലിച്ച് നിക്കുവായിരൂന്ന ഞാൻ ..
” സാദിഖ് അലി ഇബ്രാഹീം നെ തീർക്കണം.. അതായിരുന്നു കൊട്ടേഷൻ..” അല്ലേ”??..
ഞാൻ ചോദിച്ചു..
“അത്.. ഇക്കാാ.. ഈ സാദിഖ് അലി എന്ന് പറഞ്ഞപ്പൊ പെട്ടന്ന് മനസിലായില്ല.. അതാ ഞങ്ങളത് ഏറ്റത്..”
ഞാനൊന്ന് ചിരിച്ചു.. ജോർജ്ജും…
“ഹാന്നെ.. ഇങ്ങേരെ മനസിലാവണെങ്കിൽ ഒന്നുകിൽ അബ്രഹാമിന്റെ സന്തതി ന്ന് പറയണം അല്ലെങ്കിൽ നേരിട്ട് കാണണം.. ഇതൊന്നുല്ല്യാതെ കോപ്പ്..”
“ഇനിയിപ്പൊ എന്തുട്ടാ പരിപാടി.. “?
ജോർജ്ജ് ചോദിച്ചു..
” രണ്ടെണ്ണം അടിക്കണം വീട്ടിപോണം.. വാങ്ങിയ അഡ്വാൻസ് തിരിച്ചുകൊടുക്കണം.. അത്രന്നെ..”.
“അല്ലെടാ ആരാ ഇത് ഏൽപ്പിചത്”?മുസാഫിർ നേരിട്ടാണൊ? ഞാൻ ചോദിച്ചു..
” അല്ല.. ഇക്കാ.. ഇതാ മുസാഫിർന്റെ മെയ്‌ൻ ഡാവ് ഇല്ലെ.. മറ്റേ ചുള്ളൻ.. അവന്റെ പേരു മറന്നു.. ”
“സ്റ്റീഫനൊ”? ജോർജ്ജ് പറഞ്ഞു..
” ആ…അതന്നെ സാനം.. സ്റ്റീഫൻ ” അവനാ എന്നെ വിളിച്ചെ..”;!
“അവനിപ്പൊ എവിടെയിണ്ട്.. അറിയൊ!?.
” ഹൊ.. അതറിയില്ലിക്കാ”..
“ഓകെ.. “. സാരല്ല്യാ..
“എന്നാ വിട്ടൊ..”
“ശരിയിക്കാ..”
“ഹഹഹഹഹഹ.. പിള്ളാരെടെ ഒരു കാര്യം” ജോർജ്ജ് നന്നായൊന്ന് ചിരിച്ചിട്ട് പറഞ്ഞു..
“ജോർജ്ജെ.. നമുക്കാ സ്റ്റീഫനെയൊന്ന് കാണണം. ”