അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]

Posted by

“അല്ല ആൽബി ഇതിപ്പോ,  വെർച്ച്വൽ മീറ്റിംഗ് ആണോ അല്ലെങ്കിൽ  ഫെയ്സ് ടൂ ഫേസ്  ആണോ..??”

“അത് പിന്നീട് അറിയിക്കാം എന്നാണ് മാനേജർ പറഞ്ഞിരിക്കുന്നത്..”

” കൺഗ്രാറ്റ്സ് ആൽബി, കാര്യങ്ങളിലേക്ക് എന്തായാലും പെട്ടെന്ന് അടുക്കുന്നുണ്ടല്ലോ,  ഇത്രയും എത്തിയിയില്ലെ , ബാക്കി കൂടി നിന്നെക്കൊണ്ട് പറ്റും,  ദൈവം നിന്റെ കൂടെയുണ്ട്, പിന്നെ ഞാനും ഇല്ലേ..?? ”
ഒരു പുഞ്ചിരിയോടെ ആണ് സ്റ്റെല്ല അത് പറഞ്ഞത്,  അപ്പുറത്ത് ആൽബിക്കും അതൊരു ആശ്വാസമായിരിക്കണം.

ദിവസങ്ങൾ മുന്നോട്ടു പോകും തോറും അവളുടെ  മനസ്സിലെ ഭാരം കുറഞ്ഞു വരുന്നുണ്ടായിരുന്നു,
ഇടക്കെല്ലാം ശിവയുടെ ഫോണിൽ നിന്നും കോൾ വന്നതിന്റെ ബ്ലോക്ക് നോട്ടിഫിക്കേഷൻ വരുമ്പോൾ  വീണ്ടും കുറച്ചു സമയം ഓരോന്ന് ആലോചിച്ചു നിൽക്കും ,
മുന്നോട്ടു പോകുന്തോറും കോളുകളുടെയും  മെസ്സേജിന്റെയും എണ്ണം കുറയുന്നതും അന്തരം കൂടുന്നതും അവൾക്ക് ആശ്വാസം നൽകി തുടങ്ങിരിയിരുന്നു,

പല വിധത്തിൽ  ജീവിത തിരക്കുകളുമായി സമയം വളരെ വേഗത്തിലാണ് കടന്നു പോയി കൊണ്ടിരുന്നത്,
ബാംഗ്ലൂരിൽ ഇപ്പോൾ മഴ കൂടുതലാണ്, ഉച്ച കഴിഞ്ഞ സമയങ്ങളിൽ കടന്നു വരുന്ന മഴ ജനജീവിതം ബുദ്ധിമുട്ടിൽ ആക്കുന്നു എങ്കിലും മനസ്സിന് ഒരു കുളിരും അന്തരീക്ഷത്തിൽ തണുപ്പും നൽകിയാണ് ഓരോ മഴയും കടന്നു പോകുന്നത്,
വഴിയരികിലെ ചെടികളും പൂക്കളും പച്ചപിടിച്ചു തുടങ്ങിയിരിക്കുന്നു ഇലക്ട്രോണിക് സിറ്റിയും ബാംഗ്ലൂരും അതിന്റെ ഏറ്റവും നല്ല സമയങ്ങളിൽ കൂടിയാണ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്………!!

Leave a Reply

Your email address will not be published. Required fields are marked *