” അതെ ചേട്ടാ, ഞാനും സ്വാമിയും കൂടി ഉറപ്പു വരുത്തിയ കാര്യമാണ് എന്താ പെട്ടെന്ന്..?? ”
“ഒന്നുമില്ല, എന്തായാലും ഈ ആഴ്ച മലേഷ്യയിലേക്ക് പോവുകയാണല്ലോ അതുകൊണ്ട് കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകണ്ട എന്ന് കരുതി…!! ”
” പ്രശ്നങ്ങളൊന്നുമില്ല ചേട്ടാ ഞാൻ പറഞ്ഞിരുന്നല്ലോ ആ മലേഷ്യക്കാരി പെണ്ണിനെ കൊന്നതിനു ശേഷം അവളുടെ ഭർത്താവ് പോലീസിൽ കംപ്ലൈന്റ് ചെയ്തിട്ടുണ്ടായിരുന്നു, അതിനു ശേഷം പോലീസ് ഇവന്മാർക്കെതിരെ ആക്ടീവായതുകൊണ്ട്, അവന്മാരെല്ലാം അവിടെ നിന്നു മാറിയിരിക്കുകയാണ്, ഇപ്പോൾ എവിടെയാണെന്ന് പോലും അറിയില്ല, ”
ഭഗത്ത് ഒന്ന് നിർത്തി പിന്നെ വീണ്ടും തുടർന്നു…
” ഇപ്പോൾ മലേഷ്യയിൽ സാം ബ്രദർസ് ഗ്യാങ്ങ് തീരെ ആക്ടീവ് അല്ല ജോർജ് ടൗണും മെലാക്കയും ഇപ്പോൾ തിരികെ നമ്മുടെ കൺട്രോളിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്..”
“ശരി ഭഗത്ത്, ഞാൻ നോക്കിക്കോളാം ” അതും പറഞ്ഞ് ശിവ കോൾ കട്ട് ചെയ്തു,
‘ ഒക്കേ സോ നൗ തെ ഗെയിം ഇസ് ഓൺ ‘ വഴിയിൽ നിറഞ്ഞു കിടക്കുന്ന ചെളി വെള്ളം തെറിപ്പിച്ചു കൊണ്ട് ശിവയുടെ BMW കോർമംഗല ലക്ഷ്യമാക്കി ചീറി പാഞ്ഞു..
അടുത്ത രണ്ടു മൂന്നു ദിവസങ്ങൾ കൂടി വളരെ നോർമലായി തന്നെ കടന്നു പോയി, അന്നത്തെ ദിവസം പരസ്പരം കണ്ടതിനു ശേഷം ശിവയോ സ്റ്റെല്ലയൊ പരസ്പരം കോൺടാക്ട് ചെയ്തിട്ടുണ്ടായിരുന്നില്ല , അവന്റെ മറുപടി കിട്ടുന്നതുവരെ അവളായിട്ട് മെസ്സേജ് അയക്കാനും പോയില്ല,
ആഴ്ചയിലെ അവസാന ദിവസമായ വെള്ളിയാഴ്ച ചില തിരക്കിട്ട ജോലികളിൽ മുഴുകിക്കൊണ്ടിരിക്കുമ്പോഴാണ് ഫോണിൽ തുടർച്ചയായി മെസ്സേജ് വരുന്ന ശബ്ദം സ്റ്റെല്ല കേൾക്കുന്നത്,
ചെയ്തുകൊണ്ടിരിക്കുന്ന പണി നിർത്തിവെച്ച് പെട്ടെന്ന് ഫോൺ എടുത്തു നോക്കിയതും മെസ്സേജ് വന്നു കിടക്കുന്നത് ശിവയുടെ നമ്പറിൽ നിന്നാണ്,
അത് കണ്ടതും അവളുടെ നെഞ്ചിൽ കൂടി ഒരു മിന്നൽ കടന്നുപോയി,
‘അവന്റെ മറുപടി എന്തായിരിക്കാം ‘
ചുറ്റുപാടും ഒന്ന് നോക്കിയ ശേഷം ഫോൺ കയ്യിൽ പിടിച്ച് സ്റ്റെല്ലാ ഒരു വാഷ് റൂം ബ്രേക്ക് എടുത്തു,
വാട്സ്ആപ്പ് തുറന്നു നോക്കിയതും ഇങ്ങനെ മെസ്സേജ് വന്നു കിടപ്പുണ്ടായിരുന്നു,
‘ പെണ്ണേ എനിക്ക് സമ്മതമാണ്, പിന്നെ എനിക്കും കൂടി ഒരു ആഗ്രഹം ഉണ്ട് അത് നിന്നോട് നേരിട്ട് പറയാം ഫ്രീ ആകുമ്പോൾ എന്നെ വിളിക്ക് ‘
മെസ്സേജ് കണ്ടതിനു ശേഷം അവൾ ഫോണും കയ്യിൽ പിടിച്ച് കുറച്ചു സമയം അങ്ങനെ തന്നെ നിന്നു.