അമ്മു : എന്തിനടി പെണ്ണേ വിളിച്ച് കാറുന്നെ ഇങ്ങു കയറിപ്പോര്
(ആരാ അത് അകത്ത് നിന്നും കേട്ട ചോദ്യത്തിന് ഇത് ഞാനാ ശാരദേച്ചി അച്ചു ( ശാരദ അമ്മുവിൻ്റെ അമ്മ അച്ഛൻ കുമാരൻ ) )
ശാരദ : അകത്തേക്ക് കയറിപ്പോര് പുറത്തങ്ങനെ നിൽക്കാതെ
അച്ചു : ആ ചേച്ചി കുമാരേട്ടൻ എവിടെ
അമ്മു : അച്ഛൻ വന്നിട്ടില്ല മോളെ ചിലപ്പോൾ ആടി ആടി വരുന്നുണ്ടാവും
അച്ചു : കുമാരേട്ടൻ ആടി വന്നാലും ആടാതെ വന്നാലും നിന്നെയും അമ്മയെയും നേരെ നോക്കുന്നില്ലേ പെണ്ണേ
അമ്മു : നീ ഇനി ഓരോന്ന് പറഞ്ഞു സെൻ്റി ആവല്ലെ വാ ഡ്രസ്സ് ഏതാ വേണ്ടത് എന്ന് നോക്ക്
( അങ്ങനെ അവർ ഡ്രസ്സ് നോക്കാൻ തുടങ്ങി സച്ചു അവിടെ ടിവിയിൽ കാർട്ടൂൺ കാണാനും തുടങ്ങി)
അച്ചു : ഡീ എനിക്ക് ഈ വെള്ള പാവാട തരുമോ എൻ്റെ കയ്യിൽ ഒരു ബ്ലാക്ക് ടോപ് ഉണ്ട് അപ്പോ ഇത് രണ്ടും ഇട്ടു വരാലോ നാളെ
അമ്മു : നിനക്ക് ഏതാ വേണ്ടത് എന്നുവച്ചാൽ എടുത്തോ ഇത് മതിയെങ്കിൽ നിൽക്ക് ഞാൻ ഇസ്തിരി (അയേൺ) ഇട്ടു തരാം
അച്ചു : വേണ്ടെടി ഞാൻ വീട്ടിൽ പോയി ചെയ്തോളാം
അമ്മു : നീ ഒന്ന് പോയെ അവിടെ പോയി ആ ടിവി കണ്ടിരിക്ക് ഇത് ഞാൻ ഇപ്പൊ ചെയ്തു തരാം ( അമ്മു അയേൺ ചെയ്യാൻ തുടങ്ങി അച്ചു സച്ചുവിൻ്റെ കൂടെ ടിവി കാണാനും)
ശാരദ : മോളെ അച്ഛൻ വന്നോ
അച്ചു: ഇല്ല ശാരദേച്ചി അച്ഛന് വരാനുള്ള സമയം ആവുന്നെ ഉള്ളൂ ( ഉള്ളിലെ വിഷമം പുറത്ത് കാണിക്കാതെ അച്ചു പറഞ്ഞു)
ശാരദ : അല്ല എന്താ നാളെ അമ്പലത്തിലൊക്കെ പോണേ എന്തെങ്കിലും വിശേഷം ഉണ്ടോ
അച്ചു : എനിക്ക് അറിയില്ല ചേച്ചി നിങ്ങളുടെ മോളോട് ചോദിക്ക് അവളാണ് അമ്പലത്തിൽ പോവാൻ തിരക്ക് കൂട്ടുന്നത്