അച്ചുവിൻ്റെ രാജകുമാരൻ 4 [Mikhael]

Posted by

ദീപു : അജു കയറി വാടാ ( ദീപു എല്ലാവരെയും പരിചയപ്പെടുത്തി അവർ തമ്മിൽ കുറച്ച് നേരത്തെ സംസാരത്തിന് ശേഷം അവർ കഴിക്കാൻ ഇരുന്നു )

ദീപു : അജു എന്താ വേണ്ടത് എന്നുവച്ചാൽ എടുത്ത് കഴിക്ക്
മോഹൻ : അജുവിൻ്റെ ഫാമിലിയൊക്കെ എവിടെയാ

അജു : ഫാമിലി എന്ന് പറയാൻ ആരുമില്ല അങ്കിൾ ഞാൻ മാത്രമേ ഉള്ളൂ
റാം : മോൻ്റെ നാട് എവിടെയാ
അജു : ഞാൻ ഇപ്പൊ ബാംഗളൂർ ആണ്

മോഹൻ : അതല്ല ഇവിടെ നാട്ടിൽ എവിടെയാ
അജു : മൂന്നാർ ഇപ്പൊ നാട്ടിൽ സ്വന്തം എന്ന് പറയാൻ ആരുമില്ല സോ ഞാൻ ബാംഗളൂർ സെറ്റിൽ ആവാം എന്നാണ് ആലോചിക്കുന്നത്
ലക്ഷ്മി : ഇവിടെ എവിടെയാ സ്റ്റേ ചെയ്യുന്നത്

അജു : ഞാൻ ഇവിടെ സിറ്റിയിൽ ഉള്ള AJ അപ്പാർട്ട്മെൻ്റിൽ ആണ്
( അത് കേട്ടതും മോഹൻ്റെയും റാമിൻ്റെയും മുഖത്ത് ഉണ്ടായിരുന്ന ചിരി മാഞ്ഞു അത് അജു നോട്ട് ചെയ്യുകയും ചെയ്തു അങ്ങനെ അവർ എല്ലാവരും കഴിച്ച് കഴിഞ്ഞ് എണീറ്റു
അജു എല്ലാവരോടും യാത്ര പറഞ്ഞു ഫ്ലാറ്റിലേക്ക് യാത്രയായി അജുവിനോട് നേരെ സംസാരിക്കാൻ പറ്റാത്തത് കൊണ്ട് അനഘയും അച്ചുവും അവരുടെ മുറിയിലേക്ക് പോയി തൊട്ടു പിന്നാലെ ബാക്കിയുള്ളവരും

അകത്തേക്ക് കയറി ഉറങ്ങാൻ പോയി കിടന്നു ( കിടക്കുന്നതിന് മുൻപ് മോഹനും റാമും എന്തോ രഹസ്യമായി സംസാരിക്കുന്നുണ്ടായിരുന്നു ) ഇതേ സമയം അച്ചുവും അമ്മുവും സച്ചുവും കിടന്നിരുന്നു )

അമ്മു : ഡീ അച്ചു നീ അവനോടു ചോദിച്ചു നോക്ക് എന്നാലല്ലേ എന്താ ഉണ്ടായേ എന്ന് അറിയൂ

അച്ചു : ചോദിച്ചു നോക്കാലെ
അമ്മു : മ്മ് ചോദിക്ക്

അച്ചു : സച്ചുട്ടാ മോനേ ചേച്ചി ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ
സച്ചു : ഞാൻ ചേച്ചിയോട് നുണ പറയാറുണ്ടോ എന്താ ചേച്ചി അറിയേണ്ടേ ചോദിക്ക്
അമ്മു : നിനക്ക് ഓർമ്മ ഉള്ളത് എന്താണോ അത് മുഴുവനും പറയണം കേട്ടോ

Leave a Reply

Your email address will not be published. Required fields are marked *