അച്ചുവിൻ്റെ രാജകുമാരൻ 4 [Mikhael]

Posted by

ആയി അജു മീറ്റിംഗ് കഴിഞ്ഞ് തൻ്റെ ഫ്ലാറ്റിലേക്ക് എത്തിയിരുന്നു അവൻ ഫ്രഷ് ആവാൻ തുടങ്ങുമ്പോൾ ആണ് ഫോൺ ബെൽ ചെയ്തത് )

അജു : ഹലോ പറയ് ദീപൂ
ദീപു : അജൂ നീ എപ്പോഴാ വരുന്നേ ഞാൻ നിനക്ക് ലൊക്കേഷൻ വിട്ടിട്ടുണ്ട്
അജു : ഞാൻ മീറ്റിംഗ് കഴിഞ്ഞ് ഇപ്പൊ എത്തിയതേ ഉള്ളൂ ഒന്ന് ഫ്രഷ് ആവട്ടെ എന്നിട്ട് വരാം
ദീപു : ആഹ് ഡാ പെട്ടെന്ന് വരാൻ നോക്ക് പിന്നെ ഫുഡ് ഇന്ന് ഇവിടുന്ന് കഴിക്കാം കേട്ടോ
അജു : ആഹ് ഓക്കെ ഫ്രഷ് ആയി കഴിഞ്ഞാൽ ഒരു അര മണിക്കൂർ അതിനുള്ളിൽ ഞാൻ എത്തും

ദീപു : എന്നാ ഓക്കെ ഡാ സൂക്ഷിച്ചു വാ
അജു : ആ ഡാ എന്തെങ്കിലും ഡൗട്ട് ഉണ്ടെങ്കിൽ ഞാൻ വിളിക്കാം എന്നാ ശരി
ദീപു : ആഹ് ശരി ഡാ

( അതേ സമയം അച്ചുവിൻ്റെ വീട്ടിൽ )
അച്ചു : സച്ചുട്ടാ നമുക്ക് ചോറ് കഴിച്ചാലോ
സച്ചു : ആ കഴിക്കാം അല്ല ചേച്ചി അച്ഛനോ

അച്ചു : അച്ഛനെ ഇനി നാളെ നോക്കിയാൽ മതി നമുക്ക് കഴിക്കാം
നിനക്ക് കൈക്ക് വേദന ഉണ്ടോ ഇപ്പൊ
സച്ചു : കുറേശ്ശെ വേധനിക്കുന്നുണ്ട്

അച്ചു : എന്നാ ചേച്ചി വാരി തരാം എൻ്റെ കുട്ടിക്ക് ചേച്ചി ചോറ് എടുത്തിട്ട് വരാം ട്ടോ
സച്ചു : ആ

അമ്മു : ചേച്ചീ എനിക്കും ചോറ് വാരി തരുമോ
അച്ചു : ഒന്ന് പോടി പെണ്ണേ നീ നിൻ്റെ മറ്റവനോട് പറ വാരി തരാൻ

അമ്മു : നമ്മൾക്കൊന്നും മറ്റവൻ ഇല്ലെ പക്ഷേ ഇന്നൊരാൾ അവളുടെ മറ്റവൻ പോകുന്നത് നോക്കി വെള്ളമിറക്കി നിൽക്കുന്നത് ഞാൻ കണ്ടിരുന്നു

( അജു പോകുന്നത് നോക്കി നിന്ന തന്നെയാണ് അമ്മു ഇങ്ങനെ കളിയാക്കുന്നത് എന്നു അച്ചുവിന് മനസ്സിലായി എന്നാൽ ഇതൊന്നും അറിയാതെ ഇവരെ രണ്ടുരെയും നോക്കി നിൽക്കുകയാണ് സച്ചു

Leave a Reply

Your email address will not be published. Required fields are marked *