അച്ചുവിൻ്റെ രാജകുമാരൻ 8 [Mikhael]

Posted by

ദീപ്തി : ഹേയ് ഞങ്ങൾ ഒന്നിനും പോകുന്നില്ല ഏട്ടാ എന്നാൽ ശരി ഏട്ടാ ഞാൻ വക്കട്ടെ

ദീപു : മ്മ്മ് എന്നാ ശരി അല്ല ഒരു കാര്യം ചോദിക്കട്ടെ നിങ്ങൾക്ക് ഇന്ന് ക്ലാസ് ഇല്ലെ
ദീപ്തി : ഏട്ടാ അത് ഞങ്ങൾ ഇന്ന് കയറിയിട്ടില്ല ഞങ്ങൾ ജോണിൻ്റെ വീട്ടിൽ പോകാൻ നിൽക്കുകയാണ് അവൻ ഓക്കെ ആയോ എന്നൊന്ന് പോയി നോക്കട്ടെ

ദീപു : ശരി ശരി ഇനി ക്ലാസ്സ് കട്ട് ചെയ്തു എന്ന് ഞാൻ അറിഞ്ഞാൽ നല്ല അടി കിട്ടും ഇപ്രാവശ്യം ഞാൻ ക്ഷമിച്ചിരിക്കുന്നു

അനു : ഓ ഒരു വല്യേട്ടൻ ഒന്ന് പോയെ ഏട്ടാ

ദീപു : നീ ഇങ്ങു വീട്ടിൽ വാ നിനക്ക് ഞാൻ വച്ചിട്ടുണ്ട്

ദീപ്തി : ഏട്ടാ എന്നാൽ ശരി വൈകീട്ട് കാണാം

ദീപു : ശരി ദീപ്തി പിന്നെ ഞാൻ പറഞ്ഞത് മറക്കേണ്ട കേട്ടോ അവനുമായി ഒരു പ്രശ്നത്തിന് പോവാൻ നിൽക്കരുത്
കേട്ടോ

ദീപ്തി : ആ ഏട്ടാ ഞങ്ങൾ ഒന്നിനും പോകുന്നില്ല

ദീപു : മ്മ് എന്നാൽ ശരി നീ വച്ചോ വൈകീട്ട് കാണാം

ദീപ്തി : മ്മ് ശരി

( ദീപ്തി ഫോൺ കട്ട് ചെയ്തു അത് വരെ എല്ലാവരുടെയും മുഖത്ത് ഉണ്ടായിരുന്ന ദേഷ്യമെല്ലാം മാറി മുഖത്ത് ഒരു നിസ്സഹായ ഭാവം വന്നിരുന്നു )

ജോൺ : ഇപ്പൊ ഞാൻ പറഞ്ഞതിൻ്റെ പൊരുൾ നിങ്ങൾക്ക് മനസ്സിലായില്ലേ നമ്മൾ ഉദ്ദേശിക്കുന്ന ആൾ അല്ല ആ അർജുൻ അവനെതിരെ എന്തെങ്കിലും പ്രവർത്തിക്കും മുൻപ് നല്ലപോലെ ആലോചിച്ച് വേണം എന്തെങ്കിലും ചെയ്യാൻ ഇല്ലെങ്കിൽ അത് ചിലപ്പോൾ നമ്മുടെ തർച്ചക്ക് കാരണം ആവും
ദീപ്തി : എന്തായാലും ജോൺ പറഞ്ഞപോലെ നമ്മുക്ക് ഒന്ന് വെയ്റ്റ് ചെയ്യാം എടുത്ത് ചാടി ഒന്നും ചെയ്യാൻ നിൽക്കേണ്ട
അനു : ഓ അപ്പോ അടിക്കൊണ്ട ഞാൻ ഇപ്പൊ ഒറ്റക്ക് ആയി അല്ലേ
വരുൺ : എടി നിനക്ക് മാത്രം അല്ല ഞങ്ങൾക്കും കിട്ടിയില്ലേ അടി അതിൻ്റെ പത്തിൽ ഒന്ന് പോലും നിനക്ക് കിട്ടിയിട്ടില്ലല്ലോ എന്ന് സമാധാനിക്ക്
അനു : നിങ്ങളെ തല്ലിയത് കുറച്ച് തടി മാടന്മാർ ആണ് എന്നാലോ എന്നെ തല്ലിയത് ഒരു പീറ പെണ്ണും കോളേജിൽ ഉള്ള എൻ്റെ വില പോയില്ലേ അവളെ ഞാൻ വെറുതെ വിടില്ല നിങ്ങൾ എൻ്റെ കൂടെ നിന്നാലും ഇല്ലെങ്കിലും അവൾക്കുള്ളത് ഞാൻ കൊടുത്തിരിക്കും ഇത് പറയുന്നത് ചന്ദ്രോത്ത് റാം മോഹൻ്റെ മകൾ അനഘാ റാം ആണ്
ദീപ്തി : അനു നീ ഒന്ന് അടങ്ങിനിൽക്ക് നമുക്ക് എന്ത് ചെയ്യുകയാണെങ്കിലും ആലോചിച്ച് ചെയ്യാം വെറുതെ എടുത്ത് ചാടി കുഴപ്പം ഒന്നും ഉണ്ടാക്കേണ്ട
അനു : ഇല്ല ദീപ്തി ഞാൻ തീരുമാനിച്ചിട്ടുണ്ട് എന്ത് വേണം എന്ന് അതിൽ നിന്നും എന്നെ പിന്തിരിപ്പിക്കാൻ നോക്കേണ്ട ഞാൻ പോകുന്നു
( അനു കാറുമെടുത്ത് അവിടെ നിന്നും പോയി അവളെ തടയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ബാക്കി ഉളളവർ അവള് എന്ത് ചെയ്യും എന്ന് ആർക്കും ഒരു പിടിയും ഇല്ലായിരുന്നു ഇതേ സമയം കടയിലേക്ക് പോയി വരികയായിരുന്നു അച്ചുവും അമ്മുവും അപ്പോഴാണ് അജുവിൻ്റെ കാർ അവരുടെ വീട്ടിലേക്ക് പോകുന്ന വഴിയിൽ നിൽക്കുന്നത് കണ്ടത് )

Leave a Reply

Your email address will not be published. Required fields are marked *