അടിയാൻമാർ വാഴുന്നിടം [സ്പൾബർ]

Posted by

 

കുട്ടിരാമനും, കുമാരനും ഒരുമിച്ചാണ് ഇല്ലത്ത് പണിയെടുക്കുന്നത്..അവർ നല്ല കൂട്ടുമാണ്.. കുമാരന്റെ അത്ര തന്നെയില്ലെങ്കിലും കുട്ടിരാമനും അത്യാവശ്യം കരുത്തനാണ്..അഛൻ മരിച്ച സങ്കടവും,അഛനെ കൊന്നവരോടുള്ള പകയും അവൻ ഇടക്കിടെ കുമാരനോട് പറയും.. കുമാരൻ അവനെ സമാധാനിപ്പിക്കും..എന്നാലും അവസരം കിട്ടിയാ കാര്യസ്ഥനിട്ടേലും ഒരു പണി കൊടുക്കുമെന്നൊക്കെ കുട്ടിരാമൻ പറയും..

 

✍️… ഇന്ന് തേങ്ങ പെറുക്കിക്കൂട്ടുന്ന പണിയാണ് കുമാരനും, കുട്ടിരാമനും..തണ്ടാന്മാർ വെട്ടിയിട്ട തേങ്ങ കുട്ടയിലാക്കി ചുമന്ന് കുറച്ചപ്പുറെയുള്ള ഷെഡിൽ കൊണ്ട് ചെന്ന് കൂട്ടുകയാണ്.. വേറെയും ധാരാളം പണിക്കാരുണ്ട്.. തേങ്ങ പെറുക്കിക്കൂട്ടുമ്പോഴും, അത് കുട്ടയിലാക്കുമ്പോഴും, ചുമന്ന് പോകുമ്പോഴും കുമാരനും, കുട്ടിരാമനും സ്വകാര്യമായി എന്തോ സംസാരിക്കുന്നുണ്ട്.. ഇടക്ക് കുട്ടിരാമൻ തലയാട്ടും..ഇടക്ക് അൽഭുതത്തോടെ കുമാരനെ നോക്കും.. ഇടക്ക് അവിശ്വസനീയമായൊരു ശബ്ദമുണ്ടാക്കും..

 

സ്വകാര്യമായി  പലതും സംസാരിച്ചാണ് അന്നവർ പിരിഞ്ഞത്.. ചരിത്രമാകാൻ പോകുന്ന ചില തീരുമാനങ്ങളും അവർ പിരിയും മുൻപ് എടുത്തിരുന്നു..അതെത്രത്തോളം അപകടം പിടിച്ചതാണെന്ന് അപ്പോ അവർക്കറിയില്ലായിരുന്നു..

 

✍️..ഹൃദയം പറിഞ്ഞ് പോരും മട്ടിൽ നിർത്താതെ ചുമക്കുകയാണ് കേശവനാശാൻ.. കുമാരനും കുട്ടിരാമനും അയാളുടെ മുന്നിൽ നിൽക്കുന്നുണ്ട്.. കുമാരൻ ചില കാര്യങ്ങളൊക്കെ ആശാനോട് പറഞ്ഞിട്ടുണ്ട്..അതിന് മറുപടി പറയാൻ പോലും ആശാന് കഴിയുന്നില്ല.. ചുമയൊന്ന് നിന്നിട്ട് വേണ്ടേ മറുപടി പറയാൻ..

Leave a Reply

Your email address will not be published. Required fields are marked *