അതും പറഞ്ഞ് തന്റെ വസ്ത്രങ്ങളെല്ലാം കീറിപ്പറിച്ചെറിഞ്ഞ് തന്നെ നിലത്തേക്ക് മറിച്ചിട്ടതും,തന്റെ കാലുകൾ പിടിച്ചകറ്റി തമ്പ്രാന് വഴിയൊരുക്കിയതും ഈ കൈമളാണ്.. അയാളെ വെറുതെ വിട്ട് കൂടാ..
“ ഉം… അത് ചെയ്യാം… പക്ഷേ ഇന്നല്ല… ഇന്ന് മുതൽ നിങ്ങൾ കൈമളെ നിരീക്ഷിക്കണം… അയാൾ എവിടെപ്പോകുന്നു… അയാൾ ഒറ്റക്കാവുന്നത് എപ്പോഴാണ്… അയാൾ വീട്ടിൽ നിന്നിറങ്ങുന്നത് എപ്പോഴാണ്… രാത്രി വീട്ടിലേക്ക് തിരിച്ചെത്തുന്നത് എപ്പോഴാണ് എന്നെല്ലാം കണ്ടെത്തണം..
പിന്നെ,ഒരാൾക്കും ഒരു സംശയവും തോന്നാതെ, ഒരാളുടെ കണ്ണിലും പെടാതെവേണം എല്ലാം ചെയ്യാൻ… ഏതായാലും ഇപ്പോ നിങ്ങൾ ചെല്ല്… രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും ഇങ്ങോട്ട് വരണം…”.
അന്നത്തെ ചർച്ച അവിടെ തീർന്നു.. കുമാരനും കുട്ടിരാമനും ആശാനോട് യാത്ര പറഞ്ഞ് പോയി.. പിന്നെയുള്ള രണ്ട് ദിവസം ആശാൻ വിശ്രമമില്ലാത്ത ഒരു പണിയിലായിരുന്നു.. അയാൾ കുറേ ചിന്തിച്ചപ്പോഴാണ് ഒരു കാര്യം ഓർത്തത്.. പിന്നെ അതിനുള്ള തിരച്ചിലായിരുന്നു.. നിർത്താതെ ചുമച്ച് കൊണ്ടയാൾ വീട് മുഴുവൻ തിരഞ്ഞു.. ഒരുപകാരവുമില്ലാതെ ഉപേക്ഷിച്ച ചില വസ്തുക്കളും, രേഖകളുമാണയാൾ തിരയുന്നത്..ഇപ്പോൾ അതിന് രണ്ട് യുവാക്കളുടെ ജീവന്റെ വിലയുണ്ട്..അത് കണ്ടെത്തിയേ തീരൂ..
✍️..രണ്ട് ദിവസം കഴിഞ്ഞ് നേരം ഇരുട്ടിയപ്പോ കുമാരനും കുട്ടിരാമനും ആശാന്റെ വീട്ടിലേക്ക് വന്നു.. കാര്യസ്ഥനെ കുറിച്ച് അവർ നിരീക്ഷിച്ച് മനസിലാക്കിയ കാര്യങ്ങളെല്ലാം അവർ ആശാനോട് പറഞ്ഞു..രണ്ടാളും പുതുതായി പണികഴിപ്പിച്ച തിളങ്ങുന്ന ഓരോ കഠാരയും ആശാനെ കാണിച്ചു..