അടിയാൻമാർ വാഴുന്നിടം [സ്പൾബർ]

Posted by

 

“ എന്നാ അതായിരിക്കും കുറച്ചൂടെ എളുപ്പം… എന്നാ ഏറ്റവും അടുത്ത ദിവസം നോക്കി അതങ്ങ് ചെയ്യുക… ബാക്കിയൊക്കെ അത് കഴിഞ്ഞ്… കാര്യസ്ഥൻ വീട്ടിലില്ലാത്ത ഒരു രാത്രി നോക്കി വേണം അവിടെ കയറാൻ… “..

 

“ അത് നോക്കണ്ട ആശാനേ… കാര്യസ്ഥനിപ്പോ മിക്കവാറും രാത്രി എന്റെ കൂരയിലാ… “..

 

വേദനയോടെയാണ് കുമാരനത് പറഞ്ഞത്..

 

“ഉം… ഒക്കെ ശരിയാവും കുമാരാ… നിനക്ക് നിന്റെ കൂരയിൽ സമാധാനമായി ഉറങ്ങാം…”..

 

അന്നത്തെ ചർച്ച അവസാനിപ്പിച്ച് അവർ തൽക്കാലത്തേക്ക് പിരിഞ്ഞു..

 

✍️.. കാര്യസ്ഥൻ ശേഖരക്കൈമളിന് മൂന്ന് മക്കളാണ്.. രണ്ട് പെണ്ണും ഒരാണും.. പരമ്പരയായി ജന്മിത്തമ്പ്രാക്കളുടെ കാര്യസ്ഥൻമാരായിരുന്നു കൈമളുടെ കുടുംബം.. ക്രൂരതയുടെ പര്യായമായിരുന്നു ഇല്ലത്തെ കാര്യസ്ഥന്മാരെല്ലാം.. ജന്മിമാർക്ക് വേണ്ടി അവർ കൊന്ന് തള്ളിയ അടിയാന്മാർക്ക് കണക്കില്ല… അതിൽ ഏറ്റവും ദുഷ്ടൻ ശേഖരക്കെെമളാണ്..

ഒരു തെറ്റും ചെയ്യാത്ത പാവങ്ങളെ കഴുത്ത് ഞെരിച്ച് കൊല്ലുന്നത് കൈമൾക്കൊരു ഹരമാണ്.. വിവാഹം പോലും കഴിച്ചിട്ടില്ലാത്ത കന്യകമാരായ പെൺകുട്ടികളെ ക്രൂരമായി ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തുന്നതും കൈമളുടെ ക്രൂരവിനോദമാണ്..

 

തമ്പ്രാക്കൾക്ക് കിട്ടുന്ന അതേ ഭക്തിയും ബഹുമാനവും കാര്യസ്ഥനും കുടുംബത്തിനും കിട്ടും..ബഹുമാനത്തേക്കാൾ കൈമളിനെ ഭയമാണ് അടിയാന്മാർക്ക്..

അയളെ കാണുമ്പോ തന്നെ വല്ലാത്തൊരു ഭയം അടിയാന്മാർക്കിടയിൽ അയാൾ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.. കൈമൾക്കെന്ത് ചെയ്യാനുമുളള അനുമതി തമ്പ്രാക്കൾ അനുവദിച്ച് കൊടുത്തിട്ടുമുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *