അടിയാൻമാർ വാഴുന്നിടം [സ്പൾബർ]

Posted by

 

“ മന്ത്രവാദിയുടെ പൂജയൊന്നും ഏറ്റിട്ടില്ല… കണ്ടില്ലേ,യക്ഷി വീണ്ടും പണി തുടങ്ങി… “..

 

കുമാരൻ അടുത്ത് നിൽക്കുന്ന ആളോട് പതിയെ പറഞ്ഞു..അതൊരു കാറ്റിന്റെ വേഗതയിൽ അവിടെ കൂടിയ അടിയാന്മാരുടെ ചെവിയിലെല്ലാമെത്തി..അതെ, കൈമളുടെ മൂത്ത മകളെ ഉപദ്രവിച്ച പോലെ ഇളയ മകളേയും യക്ഷി ഉപദ്രവിച്ചിരിക്കുന്നു..പക്ഷേ സുജാത ചത്തിട്ടില്ല.. മകളെ നോക്കി കരയുന്ന കൈമളുടെ കാതിലും ആ വാർത്തയെത്തി..തന്റെ മകളെ യക്ഷി ഉപദ്രവിച്ചത് തന്നെയാണെന്ന് വിശ്വസിക്കാനാണ് അയാളും ശ്രമിച്ചത്..

 

 

 

✍️… വീണ്ടും മന്ത്രവാദി വന്നു.. യക്ഷി ആൺ രൂപം സ്വീകരിച്ച് സുജാതയെ മാനഭംഗപ്പെടുത്തിയതാണെന്ന് അയാൾ തറപ്പിച്ച് പറഞ്ഞു… അത് തന്റെ കർമ്മങ്ങൾ ഏൽക്കാഞ്ഞിട്ടല്ലെന്നും പറഞ്ഞ് കൊടുത്ത പൂജകളൊന്നും യഥാവിധി നിങ്ങൾ ചെയ്യാഞ്ഞിട്ടാണെന്നും മന്ത്രവാദി തമ്പ്രാക്കളെ കുറ്റപ്പെടുത്തി.. ഇനി യക്ഷിയുടെ ഉപദ്രവം ഉണ്ടാവാത്തവിധം കടുത്ത പ്രയോഗം തന്നെ ചെയ്യുമെന്ന് വീമ്പിളക്കി നല്ലൊരു പണക്കിഴിയും വാങ്ങി മന്ത്രവാദി സ്ഥലം വിട്ടു…

 

രണ്ടാമത്തെ യുദ്ധമുറയും വിജയിച്ച സന്തോഷമാഘോഷിക്കുകയാണ് ആശാന്റെ വീട്ടിൽ.. കാലങ്ങൾക്ക് ശേഷം ആശാൻ കുറച്ച് വാറ്റ് ചാരായം കുടിച്ചു.. വളരെ കുറച്ചടിച്ചപ്പോഴേക്കും ആശാൻ പൂസായി.. ഒരു കുപ്പി അങ്ങിനെ തന്നെ കുടിച്ചിട്ടും ഒരനക്കവുമില്ലാതെ നിൽക്കുന്ന കരുത്തരായ യോദ്ധാക്കളെ നീലി ആർത്തിയോടെ നോക്കി..  ഇവരിൽ രണ്ടിലൊരാളെ തെരെഞ്ഞടുക്കാനാണ് അഛൻ പറഞ്ഞത്..തനിക്ക് രണ്ടിലാരായാലും ഒരു പോലെത്തന്നെ..ഏത് പെണ്ണും കൊതിക്കും കുമാരനെയും കുട്ടിരാമനെയും.. രണ്ടാളും നല്ല കരുത്തന്മാർ തന്നെ..

Leave a Reply

Your email address will not be published. Required fields are marked *